കുവൈത്തിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര സഹായത്തിനായി ഗ്ലോബൽ കോണ്ടാക്ട് സെൻ്റർ ആരംഭിച്ച് നോർക്ക റൂട്ട്സ്. കുവൈത്തിൽ ഹെൽപ് ഡെസ്കും ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണിത്.
പ്രവാസി മലയാളികൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്. ഇതിന് പുറമേ താഴെ നൽകിയിട്ടുള്ള ഹെൽപ് ഡെസ്ക് നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
അനുപ് മങ്ങാട്ട് +965 90039594
ബിജോയ് +965 66893942
റിച്ചി കെ ജോർജ് +965 60615153
അനിൽ കുമാർ +965 66015200
തോമസ് ശെൽവൻ +965 51714124
രഞ്ജിത്ത് +965 55575492
നവീൻ +965 99861103
അൻസാരി +965 60311882
ജിൻസ് തോമസ് +965 65589453
സുഗതൻ – +96 555464554
കെ. സജി – + 96599122984
അപകടത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് ജീവൻ നഷ്ടമായതിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു. പരിക്കേറ്റവരുടെ തുടർചികിത്സയ്ക്കും മറ്റ് അടിയന്തര സഹായങ്ങൾക്കുമായി കുവൈറ്റിലെ മലയാളി അസ്സോസിയേഷനുകളുമായും ലോക കേരളാ സഭാ അംഗങ്ങളുമായും നിരന്തര സമ്പർക്കത്തിലാണെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു.