വൈ കാരികമായ പല മുഹൂർത്തങ്ങൾക്കും ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ വേദിയാകാറുണ്ട്. ടി20 ലോകകപ്പിൽ മാസ്കോട്ടായി (ക്രിക്കറ്റ് താരങ്ങൾക്കൊപ്പം അകമ്പടിയായി എത്തുന്ന കുട്ടികളെയാണ് മാസ്കോട്ട് എന്ന് പറയുന്നത്) എത്തിയ കുട്ടി ആരാധകനാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. പാക് നായകൻ ബാബർ അസമും കുട്ടിയുമായുള്ള വൈകാരിക നിമിഷം പങ്കുവച്ചിരിക്കുകയാണ് ഐസിസി. കാനഡയ്ക്കെതിരായ മത്സരത്തിനിടെയാണ് സംഭവം.
”ഇന്ത്യക്കെതിരായ മത്സരത്തിനിടെയാണ് കുട്ടിയെ ഞാൻ കണ്ടത്. ദേശീയഗാനത്തിന് ശേഷം അവൻ എന്റെ അടുത്ത് വന്ന് കരയാൻ തുടങ്ങി. ആരെങ്കിലും ചീത്ത പറഞ്ഞതുകൊണ്ടാണോ കരഞ്ഞതെന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞത് താൻ ആരാധകനാണെന്നാണ്. കാനഡക്കെതിരായ മത്സരത്തിലും അവൻ കരഞ്ഞു. നിങ്ങൾ അത്രയധികം ആരാധിക്കുന്ന ഒരു താരത്തെ നേരിട്ട് കാണുമ്പോഴുള്ള സന്തോഷമായിരിക്കാം അത്. ആരാധകനാണെങ്കിൽ മറക്കാനാവാത്ത എന്തെങ്കിലും സമ്മാനമായി നൽകേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. അങ്ങനെയാണ് ഗ്ലൗ സമ്മാനമായി നൽകിയത്. കണ്ണീരടക്കാനാകാതെ അവൻ എന്നോട് ആവശ്യപ്പെട്ടത് അതിൽ ഓട്ടോഗ്രാഫ് നൽകാനാണ്.” – ഐസിസിക്ക് നൽകിയ അഭിമുഖത്തിൽ ബാബർ പറഞ്ഞു.
View this post on Instagram
A post shared by ICC (@icc)
“>
View this post on Instagram
A post shared by ICC (@icc)
ഇന്നലെ കാനഡയ്ക്കെതിരെ ജയിച്ച് സൂപ്പർ 8 സാധ്യതകൾ പാകിസ്താൻ സജീവമാക്കിയിരുന്നു. മുഹമ്മദ് റിസ്വാന്റെയും ബാബർ അസമിന്റെയും ഇന്നിംഗ്സാണ് പാകിസ്താന് നിർണയാകമായത്.