the digital signature of the temple city

അൾട്രാവയലറ്റ് റേഡിയേഷൻ; കാൻസർ ബാധിച്ചെന്ന് വെളിപ്പെടുത്തി ​കെവിൻ ജൊനാസ്

- Advertisement -[the_ad id="14637"]

ലോസ് ഏഞ്ചൽസ്: സ്കിൻ കാൻസർ ബാധിച്ചെന്ന് വെളിപ്പെടുത്തി ​ഗായകനും ജൊനാസ് ബ്രദേഴ്സിലെ ഒന്നാമനുമായ കെവിൻ ജൊനാസ്. താൻ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായെന്നും കാൻസർ ബാധിച്ച സെല്ലുകൾ നീക്കം ചെയ്തെന്നും താരം പറഞ്ഞു. തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെയാണ് അസുഖത്തെക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയത്.

കെവിന്റെ നെറ്റിയുടെ മുകൾ ഭാ​ഗത്ത് വളർന്നു തുടങ്ങിയ ബേസൽ സെൽ കാർസിനോമ നീക്കം ചെയ്തതായാണ് വീഡിയോയിലൂടെ കെവിൻ പറയുന്നത്. ശസ്ത്രക്രിയക്ക് മുമ്പും ശേഷവുമുള്ള ദൃശ്യങ്ങളും കുറിപ്പിനൊപ്പം താരം പങ്കുവച്ചിട്ടുണ്ട്. താനിപ്പോൾ വിശ്രമത്തിലാണെന്നും എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ആരും അവയെ അവ​ഗണിക്കരുതെന്നും കെവിൻ വീഡിയോയിൽ പറയുന്നുണ്ട്.

കെവിൻ ജൊനാസിന്റെ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് ആരാധകർ. സുഖം പ്രാപിച്ച് എത്രയും വേ​ഗം മടങ്ങിവരട്ടെ എന്നാണ് ആരാധകർ ആശംസിച്ചത്.

 

View this post on Instagram

 

A post shared by Kevin Jonas (@kevinjonas)

ചർമത്തെ ബാധിക്കുന്ന കാൻസറാണ് ബേസൽ സെൽ കാർസിനോമ. ചർമത്തിലെ പഴയ കോശങ്ങൾ നശിക്കുമ്പോൾ പുതിയവ ഉത്പാദിപ്പിക്കുന്ന ഒരു തരം കോശമാണ് ബേസൽ സെൽ. ചർമത്തിൽ ചെറിയൊരു വീക്കമായിട്ടാണ് പലപ്പോഴും ഇവ പ്രത്യക്ഷപ്പെടുന്നത്. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന തല, കഴുത്ത് തുടങ്ങിയ ഭാ​ഗങ്ങളിലാണ് ബേസൽ സെൽ കാർസിനോമ കൂടുതലും ബാധിക്കുന്നത്. അൾട്രാവയലറ്റ് റേഡിയേഷന് ഏറെനേരം വിധേയമാകുന്നതു വഴിയാണ് രോ​ഗസാധ്യത വർധിക്കുന്നത്. ചർമത്തിലെ ബേസൽ സെല്ലുകളുടെ ഡിഎൻഎയിൽ വ്യതിയാനം സംഭവിക്കുന്നതാണ് കാൻസറിന് കാരണമാകുന്നത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts