തൃശൂർ: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാവ്. ആതിരപ്പള്ളി ലോക്കൽ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ നേതാവുമായ കെ. എസ് സുനിൽ കുമാറാണ് സമൂഹമാദ്ധ്യമത്തിലൂടെ മന്ത്രിക്കെതിരെ പരസ്യമായി രംഗത്ത് വന്നത്.
അന്തർ സംസ്ഥാന പാതയായ ആനമല റോഡിന്റെ അറ്റകുറ്റപണി അഞ്ച് വർഷമായിട്ടും പൂർത്തിയാക്കാത്തതിനാൽ മുഹമ്മദ് റിയാസ്, ചാലക്കുടി എംപി ബെന്നി ബഹനാൻ, സനീഷ്കുമാർ എംഎൽഎ എന്നിവർക്കെതിരെ കേസെടുക്കണമെന്നാണ് സുനിൽ കുമാറിന്റെ ആവശ്യപ്പെട്ടത്. നിരവധി തവണ പരാതിപ്പെട്ടിട്ടും ജോലികൾ ഇഴഞ്ഞ് നീങ്ങുകയാണെന്നും പോസ്റ്റിൽ പറയുന്നു. കുറിപ്പ് ചർച്ചയായതോടെ ഒടുവിൽ സിപിഎം നേതൃത്വം ഇടപെട്ട് പോസ്റ്റ് പിൻവലിപ്പിച്ചു.