the digital signature of the temple city

നി​ഗൂ‍ഢമായ കഥ പറയുന്ന ‘സുമതി വളവ്’; ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലെത്തും ; വിതരണാവകാശം സ്വന്തമാക്കി ഡ്രീം ബിഗ് ഫിലിംസ്

മാളികപ്പുറം ടീം വീണ്ടുമൊന്നിക്കുന്ന ഹൊറർ ചിത്രമാണ് ‘സുമതി വളവ്’. അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രം വിഷ്ണു ശശി ശങ്കറാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ പുറത്തുവന്നത് മുതൽ ഏറെ ആകാംക്ഷയിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ സുമതി വളവിന്റെ ഓൾ ഇന്ത്യ വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ് ഡ്രീം ബിഗ് ഫിലിംസ്.

- Advertisement - Guruvayoor image

ജയ്ലർ, ജവാൻ, ലിയോ, പൊന്നിയിൻ സെൽവൻ, മഞ്ഞുമ്മല്‍ ബോയ്സ് തുടങ്ങിയ വൻ ഹിറ്റ് ചിത്രങ്ങൾ തിയേറ്ററിൽ എത്തിച്ച ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ക്രിസ്മസ് റിലീസായാണ് ചിത്രം എത്തുന്നത്.

സുമതി വളവിന്റെ ടൈറ്റിൽ വീഡിയോ അടുത്തിടെയാണ് പുറത്തിറങ്ങിയത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിക്കുന്ന ദൃശ്യങ്ങൾ കോർത്തിണക്കിയതായിരുന്നു വീഡിയോ.

തിരുവനന്തപുരം പാലോടിന് സമീപത്തുള്ള സ്ഥലമാണ് സുമതി വളവ്. രാത്രി വൈകി ആളുകൾ പോകാൻ ഭയക്കുന്നയിടമാണ് ഇവിടം. സുമതി എന്ന പെൺകുട്ടിയെ ജീവനോടെ ചുട്ടുകൊന്ന സ്ഥലമെന്നാണ് സുമതി വളവ് പറയപ്പെടുന്നത്. ഈ വളവും അതിനെ ചുറ്റിപ്പറ്റിയുള്ള കഥയുമാണോ ചിത്രം പറയുന്നത് എന്നറിയാനാണ് ടൈറ്റിൽ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആരാധകർ കാത്തിരിക്കുന്നത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts