the digital signature of the temple city

ഇത് വഞ്ചന; രാഹുൽ വയനാട്ടിലെ ജനങ്ങളെ ചതിച്ചു; റായ്ബറേലിയിൽ മത്സരിക്കുന്ന കാര്യം വയനാട് തിരഞ്ഞെടുപ്പിന് മുമ്പ് പറയാനുള്ള ധാർമ്മികത പോലും കാണിച്ചില്ല”

തിരുവനന്തപുരം : വയനാട് ലോക്സഭാ മണ്ഡലം ഉപേക്ഷിക്കാനുള്ള രാഹുലിന്റെ തീരുമാനം വയനാട്ടിലെ ജനങ്ങളോടുള്ള വഞ്ചനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നേരത്തെ തന്നെ രാഹുൽ വയനാടിനെ ചതിക്കുമെന്ന് ബിജെപി പറഞ്ഞിരുന്നു. വയനാട് കുടുംബമാണെന്ന് പറഞ്ഞിരുന്ന രാഹുൽ ഇപ്പോൾ റായ്ബറേലി തന്റെ കുടുംബമെന്നാണ് പറയുന്നത്. നേരത്തെ ഇത് അമേഠിയായിരുന്നു. റായ്ബറേലിയിൽ മത്സരിക്കുന്ന കാര്യം വയനാട് തിരഞ്ഞെടുപ്പിന് മുമ്പ് പറയാനുള്ള ധാർമ്മികത പോലും രാഹുൽ കാണിച്ചില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

- Advertisement - Guruvayoor image

വികസനത്തിന്റെ കാര്യത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന മണ്ഡലമായ വയനാടിനെ പ്രതിനിധീകരിച്ച് കഴിഞ്ഞ അഞ്ചുവർഷക്കാലം ലോക്സഭയിലിരുന്നിട്ടും രാഹുൽ ഒന്നും ചെയ്തിരുന്നില്ല. അതിന് മുമ്പ് വയനാടിനെ പ്രതിനിധീകരിച്ച കോൺഗ്രസ് പ്രതിനിധിയും വയനാടിനെ പൂർണമായും അവഗണിച്ചു. കോൺഗ്രസും യുഡിഎഫും ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കുന്നതിലൂടെ വീണ്ടും വയനാട്ടുകാരുടെ ക്ഷമ പരീക്ഷിക്കുകയാണ്.

വയനാട്ടിലെ ആദിവാസി ഊരുക്കളിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ രണ്ട് മുന്നണികളും പരാജയപ്പെട്ടു. വയനാട്ടിലെ ആരോഗ്യ സംവിധാനങ്ങളും ഗതാഗത സൗകര്യവും ഏറ്റവും പിന്നാക്കമായതിൽ ഇരു മുന്നണികൾക്കും തുല്ല്യപങ്കാണുള്ളത്. അനാവശ്യമായ ഉപതെരഞ്ഞെടുപ്പ് വിളിച്ചുവരുത്തിയതിന് രാഹുൽ ഗാന്ധിയുടെ പാർട്ടിക്ക് വയനാടൻ ജനത കനത്ത പ്രഹരം നൽകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts