- Advertisement -[the_ad id="14637"]
ന്യൂഡൽഹി: സഹമന്ത്രിയായി ചുമതലേയറ്റ് ജോർജ് കുര്യൻ. ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രിയായാണ് അദ്ദേഹം ചുമതലയേറ്റത്. കേന്ദ്ര കൃഷി മന്ത്രാലയത്തിലെത്തി ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പിന്റെ ചുമതലയാണ് അദ്ദേഹം ആദ്യം ഏറ്റെടുത്തത്.
പിന്നീടാണ് ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ചുമതലയേറ്റെടുത്തത്. കേരളത്തിലെ തീരദേശത്തെ ജനങ്ങളെ നേരിൽ കാണുമെന്ന് അദ്ദേഹം ചുതലയേറ്റെടുത്തതിന് പിന്നാലെ വ്യക്തമാക്കി. മുതലപ്പൊഴിയിൽ ഉടനെത്തുമെന്നും തീരദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.