the digital signature of the temple city

‘മോദി കാ പരിവാർ’ മാറ്റാൻ അഭ്യർത്ഥിച്ച് നരേന്ദ്രമോദി; “ഡിസ്പ്ലേ നെയിം മാറുമായിരിക്കാം, പക്ഷെ നമുക്കിടയിലുള്ള ബന്ധം അഭേദ്യമായി തുടരും”: പ്രധാനമന്ത്രി

- Advertisement -[the_ad id="14637"]

ന്യൂഡൽഹി : സോഷ്യൽ മീഡിയയിൽ പേരിനൊപ്പം ‘മോദി കാ പരിവാർ’ എന്ന് ചേർത്തിരിക്കുന്ന എല്ലാവരും അത് മാറ്റണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരും തന്റെ കുടുംബാം​ഗങ്ങളാണെന്ന് ചൂണ്ടിക്കാട്ടി മുന്നോട്ട് വന്നതിൽ സന്തോഷമുണ്ടെന്നും തന്നോട് ഇത്രയും സ്നേഹം പ്രകടിപ്പിച്ചതിന് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായും നരേന്ദ്രമോ​ദി പറഞ്ഞു. എക്സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Through the election campaign, people across India added ‘Modi Ka Parivar’ to their social media as a mark of affection towards me. I derived a lot of strength from it. The people of India have given the NDA a majority for the third consecutive time, a record of sorts, and have…

— Narendra Modi (@narendramodi) June 11, 2024

“എന്നോടുള്ള സ്നേഹം പ്രകടിപ്പിച്ച് രാജ്യത്തെമ്പാടുമുള്ള നിരവധിയാളുകളാണ് മോദി കാ പരിവാർ എന്ന കാമ്പയിന്റെ ഭാ​ഗമായത്. ഇതെനിക്ക് വലിയ ശക്തിയും ഊർജവും നൽകിയിരുന്നു. രാജ്യത്തിന്റെ പുരോ​ഗതിക്കായി പ്രവർത്തിക്കുന്നതിന് തുടർച്ചയായി മൂന്നാം വട്ടവും എൻഡിഎ സർക്കാരിന് അവസരം നൽകിയിരിക്കുകയാണ് ജനങ്ങൾ.

നാമെല്ലാവരും ഒരു കുടുംബമാണെന്ന സന്ദേശം വ്യക്തമായി സംവദിക്കാൻ മോദി കാ പരിവാർ എന്ന കാമ്പയിന് സാധിച്ചു. ഇതിനായി പ്രയത്നിച്ച എല്ലാ ജനങ്ങൾക്കും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഇനി നിങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്നും മോദി കാ പരിവാർ എത് മാറ്റണമെന്ന അഭ്യർത്ഥനയാണ് എനിക്ക് പങ്കുവയ്‌ക്കാനുള്ളത്. ഡിസ്പ്ലേ നെയിം മാറുമായിരിക്കാം, പക്ഷെ ഒരു കുടുംബമെന്ന പോലെയുള്ള നമ്മുടെ ബന്ധം ശക്തവും അഭേദ്യവുമായി തുടരും. ” നരേന്ദ്രമോദി എക്സിൽ കുറിച്ചു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ആർജെഡി അദ്ധ്യക്ഷൻ ലാലുപ്രസാദ് യാദവ് നടത്തിയ വിവാദ പരാമർശമാണ് മോദി കി പരിവാർ ക്യാമ്പയിന് തുടക്കമിടാൻ ഇടയാക്കിയത്. മോദി കുടുംബമില്ലാത്തവനാണെന്നും അതിനാലാണ് കുടുംബാധിപത്യത്തെക്കുറിച്ച് പറയുന്നതെന്നും പട്നയിൽ നടന്ന റാലിയിൽ ആർജെഡി നേതാവ് പറഞ്ഞിരുന്നു. ഇതോടെ മോദിയെ അധിക്ഷേപിച്ച ഇൻഡി മുന്നണി നേതാവിനെതിരെ വിമർശനം ശക്തമാവുകയും മോദി കാ പരിവാർ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ കാമ്പയിൻ ആരംഭിക്കുകയും ചെയ്തു. സാമൂഹ്യമാദ്ധ്യമ അക്കൗണ്ടുകളിലെ പേരിനൊപ്പം Modi Ka Parivar (മോദിയുടെ കുടുംബം) എന്ന് ചേർത്താണ് പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപത്തിനെതിരെ രാജ്യം പ്രതികരിച്ചത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts