വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധേയനായ നടനാണ് അശ്വിൻ കുമാർ. ലവകുശ, ചാര്‍മിനാര്‍, രണം, ആഹാ തുടങ്ങിയ ചിത്രങ്ങളിലും അശ്വിൻ അഭിനയിച്ചിട്ടുണ്ട്. തന്റെ ആരോഗ്യസ്ഥിതിയെകുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ.
ചെറുപ്പത്തിൽ മുച്ചുണ്ടുള്ള കുട്ടിയായിരുന്നു താൻ. നിരവധി ശസ്ത്രക്രിയകൾക്ക് ശേഷമാണ് ഒന്നു ചിരിക്കാനായത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ശസ്ത്രക്രിയ ജീവിതത്തെക്കുറിച്ച് താരം തുറന്ന് പറഞ്ഞത്. കുഞ്ഞുനാൾ മുതലുള്ള ശസ്ത്രക്രിയയുടെ ചിത്രങ്ങളും നടൻ പങ്കുവച്ചിട്ടുണ്ട്.
‘1987 മുതൽ 2006 വരെയുള്ള കാലം. ഈ വർഷമത്രയും ശസ്ത്രക്രിയകളിലൂടെയായിരുന്നു എന്റെ യാത്ര. 1987-ൽ മൂന്നു മാസം മാത്രം പ്രായമുള്ളപ്പോഴായിരുന്നു ആദ്യ ശസ്ത്രക്രിയ. രണ്ടാമത്തേത് ആറു മാസം പ്രായമുള്ളപ്പോഴും.
2006ൽ എനിക്കു 18 വയസ് തികഞ്ഞപ്പോൾ വീണ്ടും ശസ്ത്രക്രിയ നടത്തി. അന്ന് ഞാൻ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു. ആറു മണിക്കൂർ നീണ്ട മേജർ സർജറിയായിരുന്നു. മാതാപിതാക്കൾ, മുത്തശ്ശിമാർ, ശസ്ത്രക്രിയാ വിദഗ്ധർ, അടുത്ത സുഹൃത്തുക്കൾ, പ്രപഞ്ചശക്തികൾ… അവരോടൊക്കെയാണ് എനിക്ക് നന്ദി പറയാനുള്ളത്.’-അശ്വിൻ കുറിച്ചു.
View this post on Instagram
A post shared by Ashwin Kkumar (@official_ashwinkkumar)