the digital signature of the temple city

മകൾ ഒന്നും പറഞ്ഞിട്ടില്ല; വിവാഹം അറിഞ്ഞത് മാധ്യമങ്ങളിലൂടെ; ക്ഷണിച്ചാൽ പോകും; സൊനാക്ഷി സിൻഹയുടെ പിതാവ് ശത്രുഘ്നൻ സിൻഹ

- Advertisement -[the_ad id="14637"]

ബോളിവുഡ് നടി സൊനാക്ഷി സിൻഹയുടെയ വിവാഹ വാർത്ത പുറത്ത വന്നതിന് പിന്നാലെ പ്രതീകരണവുമായി പിതാവ് ശത്രുഘ്നൻ സിൻഹ. മകൾ തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നും വിവാഹിതയാകുന്ന കാര്യം തനിക്ക് അറിയില്ലെന്നും നടനും തൃണൂൽ എംപിയുമായ സിൻഹ പറഞ്ഞു.

എല്ലാവരും മകളുടെ വിവാഹത്തെ കുറിച്ച് എന്നോട് ചോദിക്കുന്നു. മാധ്യമങ്ങളിലൂടെയാണ് വിവരം അറിയുന്നത്. നിങ്ങൾക്ക് എന്താണോ അറിയുന്നത് അത്ര മാത്രമേ ഇക്കാര്യത്തിൽ എനിക്കും അറിയൂ. ഇക്കാലത്ത് മാതാപിതാക്കളുടെ അനുമതി കുട്ടികൾക്ക് ആവശ്യമില്ല. വിവാഹം ക്ഷണിച്ചാൽ താനും ഭാര്യയും പോകുമെന്നും ദമ്പതികളെ അനുഗ്രഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാളിലെ അസൻസോളിൽ നിന്നുള്ള ലോക്സഭാംഗമാണ് ശത്രുഘ്നൻ സിൻഹ.

സൊനാക്ഷി സിൻഹയും കാമുകനും നടനുമായ സഹീർ ഇഖ്ബാലുമായുള്ള വിവാഹം സംബന്ധിച്ച വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 2023 മുതൽ ഒന്നിച്ച് കഴിയുന്ന ഇരുവരും ജൂൺ 23ന് വിവാഹിതരാകുമെന്നായിരുന്നു വിവരം. ജൂഹുവിലെ ഇരുവരുടെയും വസതികളിൽ 22ന് ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. സൽമാൻ ഖാൻ വഴിയാണ് സഹീറിനെ നടി പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. സൽമാൻ ഖാൻ നിർമ്മിച്ച ചിത്രത്തിലൂടെയാണ് സഹീർ ബോളിവുഡിൽ അരങ്ങേറിയത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts