ബെംഗളൂരു: കൊലപാതകവുമായി ബന്ധപ്പെട്ട് കന്നഡ സൂപ്പർസ്റ്റാർ ദർശനെ(47) ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. മൈസൂരിവിലെ ഹോട്ടലിൽ വെച്ചാണ് നടനെ കസ്റ്റഡിയിലെടുത്തത്.
രേണുകാസ്വാമി(33) എന്നയാളുടെ മൃതദേഹം കാമാക്ഷിപാളയിൽ കണ്ടെത്തിയ കേസിലാണ് അറസ്റ്റ്. ജൂൺ 9 നാണ് അഴുക്കുചാലിൽ നിന്ന് രേണുകാസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. ചിറ്റാദുർഗയിലെ ഒരു മെഡിക്കൽ ഷോപ്പിൽ സഹായിയായിരുന്ന ഇയാൾ. അടുത്തിടെയാണ് വിവാഹിതനായത്.
ദർശന്റെ ഭാര്യയ്ക്ക് രേണുകസ്വാമി അശ്ലീല സന്ദേശങ്ങൾ അയച്ചതിന്റെ പേരിലായിരുന്നു കൊലപാതകം. കേസിൽ ഒൻപത് പ്രതികളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നടന്റെ വീട്ടിൽ വെച്ച് മർദ്ധിച്ച് കൊലപ്പെടുത്തിയ ശേഷം അഴുക്കുചാലിൽ തള്ളിയാതാണെന്ന് ഇവർ പൊലീസിന് മൊഴി നൽകിയിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചതെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി ദയാനന്ദ പറഞ്ഞു.