the digital signature of the temple city

ചരിത്ര വിജയമായി കേരളത്തിൽ താമര വിരിഞ്ഞു; തൃശൂർ സുരേഷ് ഗോപി എടുത്തു

- Advertisement -[the_ad id="14637"]

തൃശൂർ: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പി എൻ ഡി എ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് വൻ ഭൂരിപക്ഷത്തോടെയുള്ള ചരിത്ര വിജയം

തൃശൂർ ലോക്സഭാ മണ്ഡലത്തിൽ വൻ ലീഡ് പിടിച്ച് എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. 74,686 വോട്ടുകൾക്കാണ് സുരേഷ് ഗോപി വിജയിച്ചിരിക്കുന്നത്. തുടക്കം മുതലേ ലീഡ് നിലനിർത്തിക്കൊണ്ടാണ് സുരേഷ് ഗോപി. 4,12,338 വോട്ടുകളാണ് സുരേഷ് ഗോപക്ക് ലഭിച്ചത്. 3,37,652 ലഭിച്ച എൽഡിഎഫ് സ്ഥാനാർഥി വിഎസ് സുനിൽ കുമാർ ആണ് രണ്ടാമത്. അതേസമയം യുഡിഎഫിൻ്റെ സിറ്റിങ് സീറ്റിൽ സ്ഥാനാർഥിയായ കെ മുരളീധരൻ 3,28,124 വോട്ടുകൾകൊണ്ട് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഒരു വലിയ പ്രയത്‌നത്തിന്റെ കൂലിയാണ് തനിക്ക് ദൈവങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ വിജയം ഉറപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

news34567890 1

വിജയം അനുഗ്രഹമായി സമ്മാനിച്ച എല്ലാ ഈശ്വരന്മാര്‍ക്കും എന്റെ ലൂര്‍ദ് മാതാവിനും പ്രണാമം. ഒരു വലിയ പ്രയത്‌നത്തിന്റെ കൂലിയാണ് എനിക്ക് ദൈവങ്ങള്‍ നല്‍കിയിരിക്കുന്നത്. ഒഴുക്കിനെതിരെ നീന്തി കയറുക. ഒഴുക്കിനെതിരെ എന്ന് പറയുന്നിടത്ത് വ്യക്തിപരമായി ഒരു പാട് ദ്രോഹമാണ് വലിയ കല്ലുകളായി എന്റെ നേരെ തള്ളിവിട്ടത്. കരകയറാന്‍ സഹായിച്ച എല്ലാവരോടും നന്ദി പറയുന്നു. വിവിധ വിഷയങ്ങളില്‍ സത്യം ആരും വിളിച്ച് പറഞ്ഞില്ല. അതിന്റെ സത്യം തൃശൂരിലെ ജനങ്ങള്‍… പ്രജാ ദൈവങ്ങള്‍ എന്നാണ് ഞാന്‍ വിളിക്കുന്നത്. ആ സത്യം അവര്‍ തിരിച്ചറിഞ്ഞു’- സുരേഷ് ഗോപി പറഞ്ഞു.

അവരെ വഴിത്തെറ്റിക്കാന്‍ നോക്കിയെടുത്തൊന്നും സാധിച്ചില്ല. അവരെ വക്രവഴിയിലേക്ക് നയിക്കാന്‍ ശ്രമിച്ചപ്പോള്‍ ദൈവം അവരുടെ കൂടെ നിന്നു. തുടര്‍ന്ന് എനിലൂടെ അവരുടെ നിശ്ചയങ്ങള്‍ തിരിച്ചുവിട്ടെങ്കില്‍ ഇത് അവര്‍ നല്‍കുന്ന അനുഗ്രഹം കൂടിയാണ്. ഇത് ഒരു അതിശയമെന്ന് തോന്നിയാലും ഇത് സംഭവിക്കേണ്ടത് തന്നെയായിരുന്നു. തൃശൂരിലെ മതേതര പ്രജാ ദൈവങ്ങളെ വണങ്ങുന്നു. അവര്‍ മൂലം മാത്രമാണ് ഇത് സാധ്യമായിരിക്കുന്നത്. ജനങ്ങളെ ഞങ്ങളുടെ പക്ഷത്തേയ്ക്ക് എത്തിക്കുന്നതിന് പ്രവര്‍ത്തിച്ച 1200ഓളം ബൂത്തുകളിലെ പ്രവര്‍ത്തകര്‍, ആ ബൂത്തുകളിലെ വോട്ടര്‍മാര്‍ അടക്കം പ്രചാരണത്തിന് ഇറങ്ങി. എറണാകുളത്ത് നിന്നും മറ്റു ജില്ലകളില്‍ നിന്നുമൊക്കെ നിരവധി അമ്മമാര്‍ അടക്കം ഇവിടെ വന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആയിരത്തിലധികം ആളുകള്‍ വന്നു. അവരാണ് ഈ 42 ദിവസത്തിനിടയ്ക്ക് എന്നെ പ്രോജക്ട് ചെയ്ത് കാണിച്ചത്. അടുത്ത അഞ്ചുവര്‍ഷം പ്രവര്‍ത്തിക്കുന്നതിന് ഞാന്‍ ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും എത്തിക്കുന്നതിന് പ്രവര്‍ത്തകര്‍ അധ്വാനിച്ചു. നരേന്ദ്രമോദി എന്റെ രാഷ്ട്രീയ ദൈവമാണ്.’- സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

മാനിഫെസ്റ്റായിൽ ഒതുങ്ങില്ല തൻ്റെ പ്രവർത്തനം കേരളത്തിനു മുഴുവനായും പ്രവർത്തിയ്ക്കും. തൻ്റ മുന്നിൽ ഇടത് വലത് മുന്നണികൾ ഇല്ല
സഹ സ്ഥാനാർത്ഥികളേ ഉണ്ടായിരുള്ളൂ.
മുരളീധരനെ ഇനി ഒരു ജേഷ്ഠസഹോദരനായി കാണില്ല. അത്രയ്ക്കും മോശം പരാമർശങ്ങളാണ് കഴിഞ്ഞ ദിവസം വരെ അദ്ദേഹം പറഞ്ഞതെന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശ്ശൂർ എടുത്തിട്ടില്ല. അവർ തന്നു ഞാൻ ഹൃദയത്തിൽ വച്ചു, ഇനി ഞാൻ ശിരസ്സിലേറ്റും. വികസന കാര്യത്തിൽ 10 മോഡ്യൂൾ ഉണ്ട് അതിൽ 3 മോഡ്യൂൾ നടപ്പാക്കിയാലും ജനം എന്നെ അംഗീകരിയ്ക്കും .കലാകാരനായി തുടരും അത് എൻ്റെ പാഷൻ ആണ്. പാർട്ടി പറയുന്ന കാര്യങ്ങൾ നടത്തിയില്ലെങ്കിൽ ഇനിയും പാർട്ടി പ്രവർത്തകരോട് ചൂടാകുമെന്ന് സുരേഷ് ഗോപി’ ജനങ്ങളുടെ മനോ മാറ്റത്തിൻ്റെ വിലയിരുത്തലാണ് തെരഞ്ഞെടുപ്പു വിജയമെന്നും സുരേഷ് ഗോപി പറഞ്ഞു

2019ൽ 93,633 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് സ്ഥാനാർഥി ടിഎൻ പ്രതാപൻ്റെ വിജയം. ടിഎൻ പ്രതാപൻ 415,089 വോട്ടുകൾ പിടിച്ചപ്പോൾ എൽഡിഎഫിൻ്റെ രാജാജി മാത്യു തോമസിന് 321,456 വോട്ടുകളാണ് നേടാനായത്. എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്ക് 293,822 വോട്ടുകളായിരുന്നു ലഭിച്ചത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts