the digital signature of the temple city

ഗുരുവായൂർ ട്രേഡേഴ്‌സ് കൾച്ചറൽ സെന്റർ ആഘോഷവും കുടുംബ സംഗമവും ജൂൺ 10ന്.

ഗുരുവായൂർ: ട്രേഡേഴ്സ് കൾച്ചറൽ സെന്ററിന്റെ വാർഷിക ആഘോഷവും കുടുംബ സംഗമവും ജൂൺ 10ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് 5.30ന് ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ നടക്കുന്ന വാർഷികാഘോഷം മുൻ എംഎൽഎ കെ. വി.അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും.

- Advertisement - Guruvayoor image

നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് മുഖ്യാതിഥിയാകും. ചടങ്ങിൽ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്, സിബിഎസ്ഇ പരീക്ഷയിൽ എ വൺ ലഭിച്ച നഗരസഭയിലെ മുഴുവൻ വിദ്യാർഥികളെയും ആദരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.അർഹരായ വിദ്യാർഥികൾ ജൂൺ ആറിനകം 98957 60611, 98955 11992 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

ഭാരവാഹികളായ സെക്രട്ടറി സി. ഡി ജോൺസൺ, പ്രസിഡന്റ് കെ.ജോഫി കുര്യൻ , വൈസ് പ്രസിഡന്റ് പി. എ. അരവിന്ദൻ, ജോയിന്റ് സെക്രട്ടറി പി. എ. അരവിന്ദൻ, ജോയിന്റ് സെക്രട്ടറി എ. ബി. ഷാജി, ട്രഷറർ ലോറൻസ് നീലങ്കാവിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts