the digital signature of the temple city

ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻയാത്രയയപ്പ് നൽകി.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം സർവ്വീസിൽ നിന്നും വിരമിക്കുന്ന കെ ആർ രാമചന്ദ്രൻ (യു ഡി സി) പി ഡി ഇന്ദുലാൽ (ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 2) കെ എൻ സുരേഷ് കുമാർ (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 1) കെ എ രവി (ഡഫേദാർ) സി എ ജയചന്ദ്രൻ (അറ്റൻഡർ) ഇ രാജഗോപാലൻ (എക്സ് -റേ അറ്റൻഡർ) കെ എസ് വാസന്തി (ലാബ് അസിസ്റ്റന്റ്) കെ എം മീന (കിന്റർ ഗാർട്ടൻ ആയ) എന്നിവർക്ക് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ യാത്രയയപ്പ് നൽകി.

- Advertisement - Guruvayoor image
photo1717084508

ഹോട്ടൽ രാജവത്സത്തിൽ വെച്ച് ചേർന്ന യാത്രയയപ്പ് സമ്മേളനം സി.പി.ഐ എം ജില്ലാ കമ്മറ്റി അംഗവും ഗുരുവായൂർ നഗരസഭ ചെയർമാനുമായ എം കൃഷ്ണദാസ് ഉൽഘാടനം ചെയ്തു കൊണ്ട് വിരമിക്കുന്ന ജീവനക്കാരെ പൊന്നാട അണിയിച്ച് സ്നേഹോപഹാരം നൽകി. ഓർഗനൈസേഷൻ പ്രസിഡണ്ട് നാരായണൻ ഉണ്ണി.ഇ കെ അദ്ധ്യക്ഷത വഹിച്ചു.

ആശംസകൾ നേർന്നുകൊണ്ട് എ വി പ്രശാന്ത് ഓഫീസ് മാനേജർ, ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗമായിരുന്ന സി മനോജ്, വി കെ മനോജ്കുമാർ വെങ്ങാട് ഗോകുലം ക്ലാർക്ക്, ഇ രാജു കൃഷ്ണനാട്ടം ചുട്ടി ആശാൻ, ഡോ എം എൻ രാജീവ് ഹെൽത്ത് സൂപ്രണ്ട്, കെ ടി ഹരിദാസൻ ആശുപത്രി മാനേജർ എന്നിവർ സംസാരിച്ചു. വിരമിക്കുന്ന ജീവനക്കാർ മറുമൊഴി പ്രസംഗം നടത്തി.യൂണിയൻ സെക്രട്ടറി രമേശൻ.കെ സ്വാഗതവും ജോ:സെക്രട്ടറി കെ വി വൈശാഖ് നന്ദിയും പറഞ്ഞു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts