ഗുരുവായൂർ: ഗുരുവായൂർ കിഴക്കേ നടയിൽ മുൻപ് ഉണ്ടായിരുന്ന ബസ്സ് സ്റ്റാൻഡിൻ്റെ അടുത്ത് ടൂറിസ്റ്റ് പാർക്ക് (പൂഴിപ്പാടം) സ്റ്റേജ് ഗ്യാരജ് ബസ്സ് സ്റ്റാൻ്റ് ആയി നിലനിർത്തി ഗുരുവായൂരിൻ്റെ ഗതാഗത കുരുക്ക് അവസാനിപ്പിക്കണമെന്ന് ആം ആദ്മി പാർട്ടി മുനിസിപ്പാലിറ്റി കമ്മിറ്റി അഭിപ്രായപ്പെട്ടു.
സ്കൂൾ തുറക്കുന്നതിനു മുൻപ് തന്നെ ഇത്രയും തിരക്കും , മണിക്കൂറുകൾ സമയനഷ്ടവും ഇന്ധനം നഷ്ടവും. വൺവേ വന്നതോടെ മേൽപാലം ഇറങ്ങി 100 മീറ്ററിൽ റെയിൽവേ സ്റ്റേഷനിൽ എത്തേണ്ടവർ രണ്ട് കിലോമീറ്റർ വളഞ്ഞ് വേണം റെയിൽവേയിൽ എത്താൻ.
ടൂറിസ്റ്റ് ഗ്രൗണ്ട് (പൂഴിപ്പാടം) താൽക്കാലിക ബസ്സ് സ്റ്റാൻ്റ് ആയി നിലനിർത്തി ഗൂരുവായൂരിലേ ഗതാഗത കുരുക്ക് അവസാനിപ്പിക്കണമെന്ന് ആം ആദ്മി പാർട്ടി ഗുരുവായൂർ മുനിസിപ്പാലിറ്റി കമ്മിറ്റി ആവശ്യപ്പെടുന്നു.