ലക്നൗ : സ്ഫോടനത്തിന് പിന്നാലെ റോഡ് രണ്ടായി പൊട്ടിപിളർന്നു . ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലാണ് സംഭവം . വലിയ സ്ഫോടനത്തെ തുടർന്ന് റോഡ് പൊട്ടിപ്പൊളിഞ്ഞത് പ്രദേശത്തെ ജനങ്ങളിൽ പരിഭ്രാന്തി പരത്തി. ചൂട് കൂടിയതാകാം കാരണമെന്ന് കാരണമെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ പൊതുമരാമത്ത് വകുപ്പ് അന്വേഷണം നടത്തിവരികയാണ്.
സംഭാൽ ജില്ലയിലെ രാജ്പുര ഗവൻ-അനുപ്ഷഹർ റോഡിലാണ് സംഭവം. ഉച്ചയോടെ വലിയ സ്ഫോടനവും പൊടിപടലങ്ങളും ഉണ്ടാകുകയായിരുന്നു . കൂടാതെ റോഡിൽ നിന്ന് പുകയും ഉയർന്നിരുന്നു . പിന്നാലെ റോഡ് രണ്ടായി പിളർന്നു മാറി . റോഡ് പൊട്ടിപ്പൊളിഞ്ഞത് കണ്ടതോടെ ജനങ്ങളിൽ പരിഭ്രാന്തി പരന്നു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സമീപത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ പല തരത്തിലുള്ള കമൻ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.