the digital signature of the temple city

കുഞ്ഞു ജീവന് വില ഒരു ലക്ഷം മുതൽ 5 ലക്ഷം വരെ; കുട്ടികളെ കടത്തുന്ന അന്തർസംസ്ഥാന റാക്കറ്റ് തെലങ്കാനയിൽ പിടിയിൽ; 13 കുഞ്ഞുങ്ങളെ രക്ഷപെടുത്തി

ഹൈദരാബാദ്: കുട്ടികളെ കടത്തുന്ന അന്തർസംസ്ഥാന സംഘം തെലങ്കാനയിൽ പിടിയിലായി. ഇവരിൽ നിന്നും 13 കുഞ്ഞുങ്ങളെ പൊലീസ് രക്ഷപെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് മെയ് 22 ന് നടത്തിയ ഓപ്പറേഷനിൽ സംഘത്തിലെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സംഘത്തിലെ മറ്റ്‌ പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് രചകൊണ്ട പൊലീസ് കമ്മീഷണർ തരുൺ ജോഷി പറഞ്ഞു.

- Advertisement - Guruvayoor image

ഇവർക്ക് കുട്ടികളെ എത്തിച്ച് നൽകിയിരുന്നത് ഡൽഹി, പൂനെ സ്വദേശികളായ മൂന്ന് പേരാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരത്തിൽ അൻപതോളം കുട്ടികളെ ഇവർക്ക് എത്തിച്ച് നൽകിയതായാണ് വിവരം. ഈ കുഞ്ഞുങ്ങളെ റാക്കറ്റിലെ അംഗങ്ങൾ കുട്ടികളില്ലാത്ത ദമ്പതികൾക്ക് ഏജന്റുമാർ മുഖേന വിറ്റിരുന്നു. ഒരു കുഞ്ഞിന് 1 .80 ലക്ഷം മുതൽ 5 .50 ലക്ഷം വരെയാണ് ഇവർ വാങ്ങിയിരുന്നത്.

9 പെൺകുഞ്ഞുങ്ങളും 4 ആൺകുഞ്ഞുങ്ങളുമുൾപ്പെടെ 13 പേരെയാണ് പ്രതികളിൽ നിന്നും രക്ഷപെടുത്തിയത്. കുഞ്ഞുങ്ങളെല്ലാം ഒരു മാസം മുതൽ 2 വയസുവരെ പ്രായമുള്ളവരാണ്. ശിശുക്ഷേമ സമിതികളും പൊലീസും ചേർന്നാണ് കുട്ടികളെ റാക്കറ്റിന്റെ പിടിയിൽ നിന്നും മോചിപ്പിച്ചത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts