the digital signature of the temple city

7000 കോടി വിലമതിക്കുന്ന ആഡംബര കപ്പലിൽ ആനന്ദ് അംബാനിയുടെ പ്രീവെഡ്ഡിംഗ് ആഘോഷം : അതിഥികളെ സ്വീകരിക്കാൻ 600 ഓളം പേർ

ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും രണ്ടാം പ്രീവെഡ്ഡിംഗ് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമം. അംബാനി കുടുംബം ഔദ്യോഗിക ക്ഷണപത്രം പുറത്തുവിട്ടിരിക്കുകയാണ്. രണ്ടാം പ്രീവെഡ്ഡിംഗ് അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇറ്റലയില്‍ വെച്ചാണ് നടക്കുക. അത്യാഡംബര ക്രൂയിസ് കപ്പലിലേക്കാണ് അതിഥികളെ ക്ഷണിച്ചിരിക്കുന്നത്.മെയ് 28 മുതല്‍ 30 വരെയാണ് പരിപാടികള്‍ നടക്കുക

- Advertisement - Guruvayoor image

7000 കോടി രൂപ വിലമതിക്കുന്ന ആഡംബര കപ്പലിലാണ് ആനന്ദ് അംബാനിയുടെ രണ്ടാമത്തെ പ്രീ വെഡ്ഡിംഗ് ചടങ്ങ് നടക്കാൻ പോകുന്നത്. ബോളിവുഡ് സെലിബ്രിറ്റികൾ, വ്യവസായ പ്രമുഖർ, അന്താരാഷ്‌ട്ര പ്രമുഖർ എന്നിവരും ഗ്രാൻഡ് പ്രീ വെഡ്ഡിംഗ് ചടങ്ങിൽ പങ്കെടുക്കും. ഇറ്റലിക്കും ഫ്രാൻസിനുമിടയിൽ 4,000 കിലോമീറ്ററിലധികം ഈ ക്രൂയിസ് സഞ്ചരിക്കും. 600 ജീവനക്കാരാകും കപ്പലിൽ അതിഥികളെ സ്വീകരിക്കുക.

ഇന്ത്യയിൽ നിന്നുള്ള നിരവധി ബോളിവുഡ് താരങ്ങൾ ഈ പരിപാടിയിൽ പങ്കെടുക്കാൻ ഇറ്റലിയിലേക്ക് പോയി കഴിഞ്ഞു. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, രൺവീർ സിംഗ്, രൺബീർ കപൂർ, ആലിയ ഭട്ട് തുടങ്ങിയ താരങ്ങളാണ് ഇതിൽ പ്രമുഖർ .

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts