the digital signature of the temple city

വീർ സവർക്കറിനെതിരെ വിവാദ പ്രസ്താവന : അന്വേഷണ റിപ്പോർട്ട് കോടതിയിൽ ; രാഹുലിന് എതിരെന്ന് സൂചന

- Advertisement -[the_ad id="14637"]

പൂനെ : സ്വാതന്ത്ര്യ സമര സേനാനി വീർ സവർക്കറിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു . സവർക്കറുടെ ചെറുമകൻ സത്യകി സവർക്കർ നൽകിയ കേസിലാണ് നടപടി .

രാഹുൽ ഗാന്ധി നടത്തിയ ആക്ഷേപകരമായ പ്രസ്താവന സംബന്ധിച്ച് സത്യകി സവർക്കർ നൽകിയ പരാതി അടിസ്ഥാനമുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ നടപടി ചട്ടത്തിലെ (സിആർപിസി) സെക്ഷൻ 204 പ്രകാരം നടപടിയെടുക്കും . ഇതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകും.

ലണ്ടനിൽ എൻആർഐകളോട് നടത്തിയ പ്രസംഗത്തിലാണ് രാഹുൽ ഗാന്ധി സവർക്കർക്കെതിരെ ആക്ഷേപകരമായ പ്രസ്താവന നടത്തിയത്. ശിവാജിനഗർ കോടതിയിലാണ് സത്യകി രാഹുലിനെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ഈ കേസിൽ ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 202 പ്രകാരം സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അക്ഷി ജെയിൻ ഉത്തരവിട്ടിരുന്നു .

വിശ്രാംഭാഗ് പോലീസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. സത്യകി സവർക്കറുടെ പരാതി സത്യമാണെന്ന് പൊലീസ് ഈ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ ആരംഭിക്കുമെന്ന് സത്യകി സവർക്കറുടെ അഭിഭാഷകൻ അഡ്വ. സംഗ്രാം കോൽഹട്ട്കർ പറഞ്ഞു.

 

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts