ന്യൂഡൽഹി: എൽഐസിക്ക് 2023-24 ൽ വാർഷിക ലാഭം 40,675.79 കോടി രൂപ. മുൻവർഷത്തെ 36,397.30 കോടിയേക്കാൾ 11.75 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. 2024 ജനുവരി-മാർച്ച് പാദത്തിൽ 13, 762.64 കോടി രൂപയാണ് ലാഭം. മുൻവർഷം ഇതേ കാലത്ത് 13,427.81 കോടി രൂപയായിരുന്നു ലാഭം. 2.5 ശതമാനത്തിന്റെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
ഓഹരിയൊന്നിന് ആറ് രൂപ വീതം ലാഭവീതം നല്ഡകാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഇടക്കാല ലാഭവിഹിതമായി നേരത്തെ നാല് രൂപ നൽകിയതിന് പുറമേയാണിത്. 52,956 കോടി രൂപയാണ് പോളിസി ഉടമകൾക്ക് ബോണസായി കമ്പനി നൽകിയത്. ഭാവിയിലെ ലാഭം കൂടി ചേർത്തുള്ള മൊത്തം മൂല്യം 7.27 ലക്ഷം കോടിയിലെത്തി. എൽഐസി കൈകാര്യം ചെയ്യുന്ന ആസ്തി 16.48 ശതമാനം ഉയർന്ന് 51.22 ലക്ഷം കോടി രൂപയായി.