the digital signature of the temple city

മതിൽ ഇടിച്ച് തകർത്ത് എറണാകുളം റൂറൽ എസ്പി ക്യാമ്പിലേക്ക് വാഹനം എത്തി; ഗുണ്ടാസംഘങ്ങൾക്ക് പങ്കുണ്ടെന്ന് സംശയം; അന്വേഷണം നടത്താനൊരുങ്ങി പൊലീസ്

- Advertisement -[the_ad id="14637"]

എറണാകുളം: എറണാകുളം റൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറി അപകടം. ഇന്നലെ രാത്രിയാണ് മതിൽ തകർത്ത് വാഹനം എസ്പി ക്യാമ്പിലേക്ക് ഇടിച്ചുകയറിയത്. ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, സംഭവത്തിൽ ഗുണ്ടാ നേതാക്കൾക്ക് എന്തെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കും. ഓപ്പറേഷൻ ആഗിന്റെ ഭാഗമായി ഗുണ്ടകളുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ പാർട്ടി നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നും ഓപ്പറേഷൻ ആഗിന്റെ ഭാഗമായി പൊലീസ് റെയ്ഡ് നടത്തി.

എന്നാൽ ഡിവൈഎസ്പിക്കും മറ്റ് പൊലീസുകാർക്കും വേണ്ടി നടത്തിയ പാർട്ടിയാണിതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവർക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. അപകടത്തിന് ഇതുമായി ബന്ധമുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. നിലവിൽ സ്വാഭാവിക അപകടമായാണ് കണക്കാക്കുന്നതെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts