ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി 30 ന് തിരുവനന്തപുരത്ത് എത്തും. കന്യാകുമാരിയിലേക്കുള്ള യാത്രയുടെ ഭാഗമായാണ് അദ്ദേഹം തലസ്ഥാനത്ത് എത്തുന്നത്. വൈകിട്ട് 3.35 ന് വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്റർ മാർഗം കന്യാകുമാരിയിലേക്ക് യാത്ര തിരിക്കും. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി വിവേകാനാനന്ദ കേന്ദ്രവും വിവേകാനന്ദ പാറയും പ്രധാനമന്ത്രി സന്ദർശിക്കും. ജൂൺ ഒന്നിന് ഡൽഹിയിലേക്ക് മടങ്ങുമെന്നാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നിന്ന് അറിയിച്ചിരിക്കുന്നത്.

