ലാൻഡ് ഫോണുകളെ വീണ്ടും ജനപ്രിയമാക്കാൻ ബിഎസ്എൻഎൽ. ഒപ്റ്റിക്കൽ ഫൈബറിലൂടെ ലാൻഡ്ഫോൺ കണക്ഷനും ഇന്റർനെറ്റും ലഭ്യമാക്കുന്ന എഫ്ടിടിഎച്ച് സംസ്ഥാനത്ത് വ്യാപകമാക്കുകയാണ് ലക്ഷ്യം.
മൊബൈൽ വഴി വൈഫൈ ഡാറ്റ ഉൾപ്പടെയുള്ള സേവനങ്ങളും ലഭിക്കും. ഉപയോഗിക്കുന്ന അതേ നമ്പറിൽ തന്നെ ഫൈബർ കണക്ഷനും ലഭിക്കുന്നു. കോപ്പർ ലൈനുകളേക്കാൾ ഹൈ സ്പീഡ് കണക്ഷനും ഡാറ്റയുമാണ് പുതിയ രീതിയിലുള്ളത്. കോപ്പർലൈൻ എക്സ്ചേഞ്ചിനെ അപേക്ഷിച്ച് ഒപ്റ്റിക്കൽ ഫൈബർ എക്ചേഞ്ചിന് വൈദ്യുതി ഉപയോഗവും കുറവാണ്. ഇതുവരെ ആറ് ലക്ഷത്തോളം ഒപ്റ്റിക്കൽ ഫൈബർ കണക്ഷനുകൾ സ്ഥാപിച്ചതായാണ് വിവരം.
ഒരു കാലത്ത് സമ്പത്തിന്റെ പ്രതീകമായിരുന്നു ലാൻഡ്ഫോണുകൾ. അതിലേറെ പേരും ഉപയോഗിച്ചിരുന്നത് ബിഎസ്എൻഎൽ കണക്ഷനുകളായിയരുന്നു. മൊബൈൽ ഫോണുകളുടെയും ഇന്റർനെറ്റ് കണക്ഷനുകളുടെയും വരവോടെയാണ് ലാൻഡ് ഫോണുകളുടെ പ്രതാപം കുറഞ്ഞുവന്നത്. ഇതിന് പിന്നാലെയാണ് ഒപ്റ്റിക്കൽ ഫൈബറിലൂടെ അതിവേഗ ഇന്റർനെറ്റ് ഉൾപ്പടെ ലഭ്യമാക്കുന്ന ലാൻഡ്ഫോൺ ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്.