ടി20 ലോകകപ്പിന് വെല്ലുവിളിയായി ടൊർണാഡോ ചുഴലിക്കാറ്റ്. അമേരിക്കയിലെ ഡാല്ലസിൽ നടക്കാനിരുന്ന ഓസ്ട്രേലിയ-ബംഗ്ലാദേശ് സന്നാഹ മത്സരം ഉപേക്ഷിച്ചു. ഗ്രാൻഡ് പ്രേയിറി സ്റ്റേഡിയത്തിലുണ്ടായിരുന്ന കൂറ്റൻ ടിവി സ്ക്രീൻ കാറ്റിനെ തുടർന്ന് നിലംപാെത്തിയിരുന്നു. 80 മൈൽ വേഗത്തിലാണ് കാറ്റ് വീശിയത്.
സന്നാഹമത്സരത്തിനായി സ്റ്റേഡിയത്തിൽ സ്ഥാപിച്ച സ്ക്രീനാണ് തകർന്നത്. റിപ്ലേകൾക്കും ഗ്രാഫിക്സിനും വേണ്ടിയാണ് സ്ക്രീൻ ഇവിടെ എത്തിച്ചത്. മോശം കാലാവസ്ഥയെ തുടർന്നാണ് ചെവ്വാഴ്ച നടക്കേണ്ടിയിരുന്ന സന്നാഹ മത്സരം റദ്ദാക്കിയത്.
ജൂൺ രണ്ടിന് ഇതേ സ്റ്റേഡിയത്തിലാണ് ടി20 ലോകകപ്പിൻ്റ ഉദ്ഘാടന മത്സരം നടക്കുക. കാനഡയും യുഎസ്എയുമാണ് ഏറ്റുമുട്ടുന്നത്. ഇനി സ്റ്റേഡിയത്തിൽ മറ്റൊരു സ്ക്രീൻ സജ്ജമാക്കാൻ സംഘാടകർക്ക് ഏറെ പരിശ്രമിക്കേണ്ടിവരും. പ്രദേശത്ത് ശക്തമായ ഇടിമിന്നലും അനുഭവപ്പെടുന്നുണ്ട്. അതേസമയം ലോകകപ്പ് മത്സരങ്ങൾക്ക് കാലാവസ്ഥ ഭീഷണിയാകുമോ എന്ന കാര്യം വ്യക്തമല്ല.