ഗുരുവായൂർ: സോഷ്യലിസ്റ്റ് നേതാവും എഴുത്തുകാരനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി.വീരേന്ദ്രകുമാറിൻ്റെ നാലാം ചരമ വാർഷിക ഭാഗമായി ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക ട്രസ്റ്റ് ആൻഡ് ഫൗണ്ടേഷൻ അനുസ്മരണം നടത്തി.
ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസിൻ്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയോടെയായിരുന്നു തുടക്കം. അനുസ്മരണം എൽ ഡി എഫ്.ജില്ലാ കൺവീനർ കെ വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ശോഭ ഹരി നാരായണൻ അധ്യക്ഷയായി. ഗുരുവായൂർ നഗരസഭ യു ഡി എഫ്.പാർലിമെൻ്ററി പാർട്ടി ലീഡർ കെ പി ഉദയൻ മുഖ്യപ്രഭാഷണം നടത്തി.
ട്രസ്റ്റ് ചെയർമാൻ ഷാജു പുതൂർ, പി ഐ സൈമൺ, ഒ കെ ആർ മണികണ്ഠൻ,
രവി ചങ്കത്ത്, കല്ലൂർ ഉണ്ണികൃഷ്ണൻ, ബാലൻ വാറണാട്ട്, സജീവൻ നമ്പിയത്ത്, ബാബു ഗുരുവായൂർ, ആർ എച്ച് അബ്ദുൾ സലീം, മുരളി അകമ്പടി തുടങ്ങിയവർ പ്രസംഗിച്ചു.