ഗുരുവായൂർ: മലയാളത്തിന്റെ മഹാകവിയും യോഗത്തിൻ്റെ പ്രഥമ ജനറൽ സെക്രട്ടറിയുമായ കുമാരനാശാന്റെ 100-ാം സ്‌മൃതി ആചരണത്തോടനുബന്ധിച്ച് കേന്ദ്ര വനിത സംഘത്തിന്റെ നേതൃത്വത്തിൽ “കലോത്സവം വീണപൂവ് 2024” ഗുരുവായൂരിൽ വെച്ച് നടത്തപ്പെടും.
SNDP യോഗം കേന്ദ്രവനിത സംഘത്തിൻ്റെ നേത്യത്വത്തിൽ കേരളത്തിലാകമാനമുള്ള യൂണിയിനുകളിലെ പ്രതിഭകളെ കണ്ടെത്തി കലോത്സവം സംഘടിപ്പിക്കും.
പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിലെ യൂണിയനുകൾ ഉൾപ്പെടുത്തി കലോത്സവം വീണപൂവ് ആശാൻ സ്മൃതി ആചാരണവും മേഖല കലോത്സവം ഗുരുവായൂർ മുൻസിപ്പൽ ടൗൺ ഹാളിൽ വെച്ച് നടത്തപ്പെടുന്നു. 29.05.2024 കാലത്ത് 10 മണിക്ക് എസ്.എൻ.ട്രസ് ബോർഡ് മെമ്പർ ശ്രീമതി. പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും.
കേന്ദ്ര വനിത സംഘം നേതാക്കളായ അഡ്വ. സംഗീത വിശ്വനാഥൻ, പ്രസിഡൻ്റ് കൃഷ്‌ണകുമാരി, യോഗം കൗൺസിലർമാരായ ശ്രീ. ബേബി റാം, ശ്രീ. പി. കെ. പ്രസന്നൻ, ഷീബ ടീച്ചർ തുടങ്ങിയവരും യൂണിയൻ വനിത സംഘം നേതാക്കളും പങ്കെടുക്കും.
32 യൂണിയനുകളിൽ നിന്നായി 400 ഓളം പ്രതിഭകൾ സംഗമിക്കുന്നു. ഈ വേദികളിൽ മഹാകവി കുമാരനാശാന്റെ കൃതികളുടെ ആലാപനം ആസ്വാദനം, പ്രസംഗമത്സരം, ന്യത്ത നാടകം എന്നിവ നടത്തപ്പെടുന്നു. കാലത്ത് 8 മണി മുതൽ രജിസ്ട്രേഷൻ ആരംഭിച്ച് വിവിധ വേദികളിലായി കലാമത്സരങ്ങൾ നടത്തപ്പെടും..