the digital signature of the temple city

ഏത് ശക്തമായ പ്രതിസന്ധികളെയും നേരിടും : ഇന്ത്യയ്‌ക്ക് ഫ്ലോട്ടിംഗ് ന്യൂക്ലിയർ പവർ പ്ലാൻ്റ് സാങ്കേതികവിദ്യ കൈമാറുമെന്ന് റഷ്യ

- Advertisement -[the_ad id="14637"]

ഇന്ത്യയ്‌ക്ക് നൂതന ഫ്ലോട്ടിംഗ് ന്യൂക്ലിയർ പവർ പ്ലാൻ്റ് സാങ്കേതികവിദ്യ ഔദ്യോഗികമായി വാഗ്ദാനം ചെയ്ത് റഷ്യ . ഇരു രാജ്യങ്ങളിലെയും ഉന്നത ആണവ ഉദ്യോഗസ്ഥർ തമ്മിലുള്ള കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെയാണ് ഇക്കാര്യം വ്യക്തമാക്കുന്ന പ്രഖ്യാപനം നടന്നത് . ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതാണ് പുതിയ തീരുമാനം .

ഫ്ലോട്ടിംഗ് ന്യൂക്ലിയർ പവർ പ്ലാൻ്റുകൾ എന്നാൽ ചെറിയ ആണവ റിയാക്ടറുകൾ ഉൾക്കൊള്ളുന്ന, കടലിലുള്ള പ്ലാറ്റ്ഫോമുകളാണ്. തീരത്ത് നിന്ന് തന്ത്രപരമായി അകലെ സ്ഥിതി ചെയ്യുകയാണെങ്കിലും , അവയെ കടൽത്തീരത്തെ പവർ ഗ്രിഡുമായി ബന്ധിപ്പിക്കാൻ കഴിയും. തീരദേശ മേഖലകളിലും , വിദൂരപ്രദേശങ്ങളിലും അത്യാവശ്യ സാഹചര്യത്തിൽ ഊർജ്ജ വിതരണത്തിന് സഹായിക്കുന്നവയാണ് ഫ്ലോട്ടിംഗ് ന്യൂക്ലിയർ പവർ പ്ലാൻ്റുകൾ .

ലോകത്തിലെ ആദ്യത്തെ ഫ്ലോട്ടിംഗ് ന്യൂക്ലിയർ പവർ പ്ലാന്റ് അക്കാദമിക് ലോമോനോസോവ് 2019 മുതൽ ആർട്ടിക്കിലെ ചുക്കോട്ട്ക മേഖലയിലാണ് ഉള്ളത് . ഊർജ്ജ വെല്ലുവിളികളും അവസരങ്ങളും വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ റഷ്യയിൽ നിന്നുള്ള ഈ വാഗ്ദാനം ഏറെ ഫലപ്രദമാകും . ഫ്ലോട്ടിംഗ് ന്യൂക്ലിയർ പവർ പ്ലാന്റ് രൂപകല്പന ചെയ്തിരിക്കുന്നത് വ്യത്യസ്തവും , ശക്തവുമായ സമുദ്രാന്തരീക്ഷങ്ങളെ ചെറുക്കാനും അപകടങ്ങൾ തടയുന്നതിനുള്ള ശക്തമായ സുരക്ഷാ നടപടികൾ ഉൾപ്പെടുത്തിയുമാണ്. ഇന്ത്യയുടെ സുസ്ഥിര ലക്ഷ്യങ്ങൾക്ക് സംഭാവന നൽകിക്കൊണ്ട്, ഫോസിൽ ഇന്ധനത്തെ അടിസ്ഥാനമാക്കിയുള്ള ഊർജ്ജോത്പാദനമാകും ഇതിലുമുണ്ടാകുക.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts