the digital signature of the temple city

ഇടത് പ്രത്യയശാസ്ത്രം കാലഹരണപ്പെട്ടത്; ഇന്ത്യയുടെ തകർച്ചയ്‌ക്ക് കാരണമായി; ജനാധിപത്യം എന്ന ഒരു വാക്കു പോലും അതിൽ ഇല്ല; ജനം ഡയലോഗിൽ സുദീപ്‌തോ സെൻ

- Advertisement -[the_ad id="14637"]

തിരുവനന്തപുരം: കാലഹരണപ്പെട്ട ഇടത് പ്രത്യയ ശാസ്ത്രമാണ് ഇന്ത്യയുടെ വികസനത്തിന് തടസം നിൽക്കുന്നതെന്ന് സംവിധായകൻ സുദിപ്തോ സെൻ. ജപ്പാന് പോലും അവരുടെ തകർച്ചയിൽ നിന്നും 50 വർഷത്തിനുള്ളിൽ നിന്നും തിരിച്ച് വരാൻ കഴിഞ്ഞു. എന്നാൽ ഇന്ത്യ കൊളോണിയൽ ഭരണത്തിന്റെ ആഘാതത്തിൽ നിന്നും ഇതുവരെയും മോചനം നേടിയിട്ടില്ലെന്നും അതിന് അനുവദിക്കാത്തത് ഇടത് പ്രത്യയശാസ്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. ‘ജനം ഡയലോഗിൽ’ ജനം ടിവി ചീഫ് എഡിറ്റർ  പ്രദീപ് പിളളയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കമ്യൂണിസ്റ്റുകാരുടെ പ്രത്യയ ശാസ്ത്രത്തിലെവിടെയും ജനാധിപത്യത്തെ കുറിച്ച് പരാമർശിക്കുന്നില്ല. കാരണം ഒരു കമ്യൂണിസ്റ്റുകാരനും ജനാധിപത്യ ലോകത്തിൽ വിശ്വസിക്കുന്നില്ല. അവരുടെ ആശയം നമ്മുടെ സംവിധാനവുമായി ചേർന്ന് പോകുന്നതല്ല. അതായത് അവർക്ക് ഇന്ത്യൻ ജനാധിപത്യത്തിൽ ഒരു സ്ഥാനവുമില്ല,”അദ്ദേഹം പറഞ്ഞു.

പാവങ്ങൾക്കും ചൂഷണത്തിന് ഇരകളാകുന്നവർക്കും വേണ്ടി നിലകൊള്ളുന്നുവെന്ന കമ്യൂണിസ്റ്റുകാരുടെ അവകാശവാദം തീർത്തും കപടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “പാവപ്പെട്ടവൻ തന്നെ ചൂഷണം ചെയ്യുന്ന ഭൂവുടമയെ ആണ് കൊലപ്പെടുത്തേണ്ടത്. എന്നാൽ ഇവിടെ പാവപ്പെട്ടവൻ പാവപ്പെട്ടവനെ കൊല്ലുന്നു. ഇതാണ് ബസ്തറിലെ അവസ്ഥ. 15 ,000 ൽ അധികം സുരക്ഷാ സൈനികർ കമ്യൂണിസ്റ്റ് തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു കഴിഞ്ഞു. ഇന്ത്യ – പാക് യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരേക്കാൾ കൂടുതലാണ് ഇവരുടെ എണ്ണം,” അദ്ദേഹം പറഞ്ഞു.

ബസ്തറിലെ വനമേഖലയിൽ നിന്നും ജനറേറ്റ് ചെയ്യുന്ന കള്ളപ്പണം കൊണ്ടാണ് രാജ്യത്തെ മുഴുവൻ ഇടത് എക്കോസിസ്റ്റവും നിലനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യൻ ഭരണഘടനയിൽ റഷ്യൻ സോഷ്യലിസത്തിന്റെ സ്വാധീനം ഉണ്ട്. ഇന്ത്യയുടെ രാഷ്‌ട്രീയ സംവിധാനത്തിൽ അവരുടെ സാന്നിധ്യം സീറോ ആണെങ്കിലും ഇടത് ചിന്താഗതി ഇന്നും നിലനിൽക്കുന്നതാണ് ഇന്ത്യയെ പല മേഖലകളിലും പിന്നോട്ടടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts