പുകവ ലി ആരോഗ്യത്തിന് ഹാനികരണമാണെന്ന് പരസ്യം ചെയ്യാതെ തന്നെ എല്ലാവർക്കും അറിയുന്ന കാര്യമാണ്. എങ്കിലും പ്രായഭേദമന്യേ പുകവലി ശീലമാക്കിയവർ അനവധിയാണ്. ഇതിനിടെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ ടോബാക്കോ കൺട്രോൾ ബോർഡ് പുറത്തുവിട്ടൊരു കണക്ക് ഏവരെയും ഞെട്ടിപ്പിക്കുന്നതാണ്.
പുകവലി ശീലമുള്ള കൗമാരക്കാരയ പെൺകുട്ടികളുടെ എണ്ണം രണ്ടു മടങ്ങായി വർദ്ധിച്ചെന്നാണ് കണക്കുകൾ. കൗമാരക്കാരുടെ എണ്ണം പതിന്മടങ്ങാവുമ്പോൾ പ്രായമായ സ്ത്രീകളിൽ പുകവലി ശീലം കുറയുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
2009 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ പുകവലി ശീലം 6.2 ശതമാനം വർദ്ധിച്ചിട്ടുണ്ട്. അതേസമയം മുതിർന്ന പുരുഷന്മാരിൽ 2.2 ശതമാനത്തിന്റെ കുറവുണ്ടായപ്പോൾ മുതിർന്ന സ്ത്രീകളിൽ 0.4 ശതമാനമാണ് കുറഞ്ഞത്. മുതിർന്ന സ്ത്രീകളെ അപേക്ഷിച്ച് പെൺകുട്ടികളിലാണ് ക്രമാധീതമായി വർദ്ധിച്ചിരിക്കുന്നത്. പുകവലി യുവതലമുറയെ വലിയ രീതിയിൽ ആകർക്കുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കൗമാരക്കാരെ പുകവലിയിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങൾ
കൗമാരക്കാരുടെ പുകലിക്കുന്ന മാതാപിതാക്കൾ
സുഹൃത്തുക്കളുടെ പ്രോത്സാഹനവും സമ്മർദ്ദവും
പുകവലി ആകർഷകമാക്കുന്ന പരസ്യങ്ങളും കാമ്പെയ്നുകളും
ആകർഷകമായ പുതിയ എന്തെങ്കിലും പരീക്ഷിക്കാനുള്ള ത്വര
റിസ്ക്കില്ലാതെ ഏറ്റവും എളുപ്പത്തിൽ ലഭിക്കുന്നു
മാസികാരോഗ്യ പ്രശ്നങ്ങളും സമ്മർദ്ദങ്ങളും
ജീവിതത്തിലെ മോശം അനുഭവങ്ങളും വൈകാരികമായ ചൂഷണങ്ങളും
ലഹരി ഉത്പ്പന്നങ്ങളുടെയും മദ്യത്തിന്റെയും ഉപയോഗം