ഇന്ത്യ ൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഗൗതം ഗംഭീർ ചുമതലയേൽക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ബിസിസിഐയോട് അടുത്ത ബന്ധം പുലർത്തുന്ന ഒരു ഐപിഎൽ ടീം ഉടമയും മുതിർന്ന കമന്റേറ്ററും ഇക്കാര്യം വ്യക്തമാക്കിയെന്ന് ക്രിക് ബസ് റിപ്പോർട്ട് ചെയ്യുന്നു. ചിലകാര്യങ്ങളിൽ ചർച്ചകൾ പുരോഗമിക്കുന്നതിനാൽ വരും ദിവസങ്ങളിൽ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.
ഐപിഎൽ ഫ്രാഞ്ചൈസിക് മുകളിൽ രാജ്യത്തിന് മുഗണന നൽകിയാണ് ഗംഭീർ ചുമതല ഏറ്റെടുക്കാൻ തയ്യാറായതെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന് അടുപ്പമുള്ളവരോടു കാെൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ ഷാരുഖിനോടും ഇക്കാര്യം ഗംഭീർ സംസാരിച്ചെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെയായിരുന്നു ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി.
ഗംഭീർ അപേക്ഷിച്ചോ ഇല്ലയോ എന്ന കാര്യം ഔദ്യോഗികമായി ബിസിസിഐയോ താരമോ വെളിപ്പെടുത്തിയിട്ടില്ല. ഐപിഎൽ ഫൈനലിന് ശേഷം ഗൗതം ഗംഭീറും ബിസിസിഐ സെക്രട്ടറി ജയ് ഷായും ചില കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങളടക്കം പുറത്തുവന്നിരുന്നു. ‘രാജ്യത്തിന് വേണ്ടി അത് ചെയ്യണം” എന്നാണ് താരം വ്യക്തമാക്കിയതെന്നാണ് അടുപ്പമുള്ളവർ പറയുന്നത്.