ലക്നൗ : ഭീഷണിയ്‌ക്ക് വഴങ്ങി മതം മാറിയ ദമ്പതികൾ 20 വർഷത്തിന് ശേഷം സനാതന ധർമ്മത്തിലേയ്‌ക്ക് തിരികെ എത്തി.ഉത്തർപ്രദേശിലെ ഫത്തേപൂരിലെ ഉജ്ജേദ ഗ്രാമവാസികളായ ശിവപ്രസാദ് ലോധി, കവിത എന്നിവർ ചില ഗ്രാമവാസികളുടെയും , ഗ്രാമത്തലവൻ മുഹമ്മദ് അമിൽ ഷെയ്ഖിന്റെയും ഭീഷണികൾക്ക് വഴങ്ങിയാണ് മതം മാറിയത്.
മുസ്ലീങ്ങൾ തിങ്ങിപാർക്കുന്ന ഈ പ്രദേശത്ത് താമസിക്കാനുള്ള ഒരേയൊരു മാർഗ്ഗം ഇതാണ് എന്നാണ് മുഹമ്മദ് അമിൽ ഹിന്ദു ഇവരോട് പറഞ്ഞത് . ഇരുവരും വാരണാസി ജില്ലക്കാരാണെങ്കിലും തൊഴിൽ തേടി ഫത്തേപൂരിലെ ഗ്രാമത്തിൽ എത്തിയതായിരുന്നു . അന്ന് ശിവപ്രസാദിന് തിരിച്ചറിയൽ കാർഡ് ഇല്ലായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ ഗ്രാമത്തലവൻ അവരുടെ നിസ്സഹായത മുതലെടുത്തു. അവരെ ഇസ്ലാം മതത്തിലേക്ക് മാറ്റുകയും തിരിച്ചറിയൽ കാർഡ് നൽകുകയും ചെയ്തു.
ശിവയെ അബ്ദുള്ള എന്നും കവിതയെ ഫാത്തിമ എന്നും പുനർനാമകരണം ചെയ്തു. മാത്രമല്ല ദർഗയിൽ നിസ്കരിക്കണമെന്നും, കവിത സ്യൂട്ട്-സൽവാർ ധരിക്കണമെന്നും , കുങ്കുമം അണിയരുതെന്നും , ഗ്രാമത്തിലെ മറ്റ് സ്ത്രീകളെ പോലെ വീട്ടിൽ തന്നെ ഇരിക്കണമെന്നും ആവശ്യപ്പെട്ടു.
രണ്ട് വർഷത്തിന് ശേഷം, ശിവപ്രസാദ് ലോധി ഗ്രാമത്തിന് പുറത്ത് ഭൂമി വാങ്ങാൻ തീരുമാനിച്ചു . ഇതിനായി രേഖകൾ ശരിയാക്കാൻ ഗ്രാമത്തലവൻ മുഹമ്മദ് അമിലിനോട് ആവശ്യപ്പെട്ടപ്പോൾ ഇസ്ലാം മതത്തിൽ തുടരണമെന്നായിരുന്നു നിർദേശം . അതിനായി സുന്നത്ത് നടത്താനും ആവശ്യപ്പെട്ടു.
എന്നാൽ, ഭയന്ന ശിവപ്രസാദ് ലോധി തന്റെ പേരിൽ വീട് രജിസ്റ്റർ ചെയ്തില്ല. സുന്നത്ത് ചെയ്യാത്തതിനാൽ ഗ്രാമവാസികൾ ശിവപ്രസാദ് ലോധിയ്‌ക്കെതിരെ രംഗത്തെത്തി . തുടർന്ന് ഭാര്യയെ ഗ്രാമത്തിലെ വീട്ടാലാക്കിയ ശിവപ്രസാദ് ലോധിയ്‌ക്ക് മുംബൈയിൽ പോയി ജോലി ചെയ്യേണ്ടി വന്നു. 2023-ൽ രാം ബാൽ എന്ന ഹിന്ദു സംഘടനയെക്കുറിച്ച് അറിഞ്ഞ ശിവപ്രസാദ് തനിക്ക് സംഭവിച്ചതൊക്കെ അവരെ അറിയിച്ചു . തുടർന്ന് പൊലീസിൽ പരാതി നൽകി . കനത്ത സുരക്ഷയ്‌ക്കിടയിലാണ് ഇരുവരും ഹിന്ദുമതം സ്വീകരിക്കുന്ന ചടങ്ങുകൾ പൂർത്തിയാക്കിയത്.