the digital signature of the temple city

സ്ത്രീകളുടേയും പെൺകുട്ടികളുടേയും സുരക്ഷയാണ് പ്രധാനം; ആരെങ്കിലും അവരെ ആക്രമിച്ചാൽ അടുത്ത വളവിൽ കാത്തിരിക്കുന്നത് യമരാജനായിരിക്കുമെന്ന് യോഗി ആദിത്യനാഥ്

- Advertisement -[the_ad id="14637"]

ലക്‌നൗ: സംസ്ഥാനത്ത് എവിടെ എങ്കിലും സ്ത്രീകൾക്കെതിരെ ആക്രമണമുണ്ടായാൽ അടുത്ത വളവിൽ അവരെ കാത്തിരിക്കുന്നത് യമരാജൻ ആയിരിക്കുമെന്ന മുന്നറിയിപ്പുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സുരക്ഷയും, സദ്ഭരണവുമാണ് നല്ലൊരു ഭരണസംവിധാനത്തിൽ ആദ്യം വേണ്ടത്. നിയമം പരസ്യമായി ലംഘിച്ച ഗുണ്ടാസംഘങ്ങളെ ബുൾഡോസറിനാൽ ഒതുക്കിയെന്നും യോഗി ആദിത്യനാഥ് പറയുന്നു. ഗാസിപൂരിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ഈ സംസ്ഥാനത്തെ സ്ത്രീകളുടേയും പെൺകുട്ടികളുടേയും ബിസിനസുകാരുടേയും സുരക്ഷയിൽ ആർക്കും ഒഴിഞ്ഞു മാറാനാകില്ല. ഇവർക്ക് നേരെ ഏതെങ്കിലും രീതിയിലുള്ള ആക്രമണം ഉണ്ടായാൽ തൊട്ടടുത്ത വളവിൽ അവരെ കാത്തിരിക്കുന്നത് യമരാജനായിരിക്കും.

കോൺഗ്രസും സമാജ്‌വാദ് പാർട്ടിയും രാജ്യത്തിന്റെ മാനത്തിന് വിലയിട്ടവരാണ്. അവർ തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചു. താലിബാൻ ഭരണം നടപ്പിലാകണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. പെൺകുട്ടികളുടേയും ബിസിനസുകാരുടേയും സുരക്ഷ അപകടത്തിലാക്കി. മാഫിയാ ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടമായിരുന്നു എല്ലായിടത്തും. ഭയത്തിന്റെ അന്തരീക്ഷമായിരുന്നു എല്ലായിടത്തും. എന്നാൽ ഇന്ന് ആ സാഹചര്യങ്ങൾ എല്ലാം മാറി. ജനങ്ങൾ സുരക്ഷിതമായ ജീവിതത്തിന്റെ സുഖം അനുഭവിക്കുകയാണ്.

ജനങ്ങളുടെ വോട്ടുകളിലൂടെയാണ് അയോദ്ധ്യയിൽ രാമക്ഷേത്രം പണിതുയർത്തിയത്. അയോദ്ധ്യയിലേക്ക് രാമനെ തിരികെ കൊണ്ടുവന്നവരെ അവർ വീണ്ടും അധികാരത്തിൽ എത്തിക്കും. ലോകരാജ്യങ്ങൾ ഇന്ത്യയെ ഇന്ന് ബഹുമാനത്തോടെയാണ് നോക്കുന്നത്. വികസന പ്രവർത്തനങ്ങളിലൂടെ രാജ്യം ഇന്ന് ലോകശ്രദ്ധ നേടിയിരിക്കുകയാണ്. ഹൈവേ, വിമാനത്താവളങ്ങൾ, റെയിൽവേ, ജലപാതകൾ തുടങ്ങിയവയുടെ എല്ലാം രൂപത്തിൽ നിങ്ങൾ വികസനം കാണുന്നുണ്ട്.

വികസനത്തെ കുറിച്ച് മുൻ സർക്കാരുകൾക്ക് ചിന്ത ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ലക്ഷക്കണക്കിന് ആളുകൾക്കാണ് വീട് നിർമ്മിച്ച് ലഭിച്ചത്. വികസനം എന്ന ലക്ഷ്യത്തിലൂന്നിയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുന്നോട്ട് പോകുന്നത്. സദ്ഭരണമെന്തെന്ന് ജനങ്ങൾ മനസിലാക്കി. അവർ അതിൽ സന്തുഷ്ടരാണ്. കോൺഗ്രസും എസ്പിയും ഒരുകാലത്തും പാവപ്പെട്ടവരുടെ ക്ഷേമത്തിന് പ്രാധാന്യം കൊടുത്തിട്ടില്ല. പിന്നാക്ക വിഭാഗത്തിന്റേയും, പട്ടികജാതി-പട്ടികവർഗ വിഭാഗത്തിന്റെ സംവരണം മുസ്ലീങ്ങൾക്ക് നൽകണമെന്നാണ് അവർ പറയുന്നത്. എന്നാൽ നിലവിലുള്ള സംവരണരീതിയിലെ മാറ്റിമറിയ്‌ക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്നും” യോഗി ആദിത്യനാഥ് പറഞ്ഞു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts