എറണാകുളം: പെരിയാറിലെ മത്സ്യക്കുരുതിയിൽ രാസമാലിന്യങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് ആവർത്തിച്ച് മലിനീകരണ നിയന്ത്രണ ബോർഡ്. കുഫോസിന്റെ റിപ്പോർട്ടിനെ കുറിച്ച് അറിയില്ലെന്നും രണ്ടു കമ്പനികൾക്ക് നോട്ടീസ് നൽകിയെന്നും പിസിബി പറഞ്ഞു.
എകെ കെമിക്കൽസ്, അർജുന നാച്ചുറൽസ് എന്നീ കമ്പനികൾക്ക് നോട്ടീസ് നൽകിയത്. എ കെ കെമിക്കൽസ് അടച്ചു പൂട്ടണമെന്നും നോട്ടീസിൽ പറയുന്നു. ഈ കമ്പനികൾക്ക് നോട്ടീസ് നൽകിയത് കഴിഞ്ഞ ദിവസം കണ്ടെത്തിയ നിയമലംഘനത്തെ തുടർന്നാണെന്നും പിസിബി അറിയിച്ചു.
കഴിഞ്ഞ ദിവസം കുഫോസ് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വെള്ളത്തിൽ അപകടകരമായ അളവിൽ രാസമാലിന്യങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അമോണിയയും സൾഫൈഡുമാണ് വെള്ളത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വെള്ളത്തിൽ ഓക്‌സിജന്റെ അളവ് വളരെ കുറവായിരുന്നുവെന്നും കുഫോസ് കണ്ടെത്തിയിരുന്നു.