the digital signature of the temple city

നമ്മൾ ടാക്സ് കൊടുത്ത് ജീവിക്കുന്നവരാണ്; പറയാനുള്ളത് പറയും അല്ലെങ്കിൽ രാജഭരണ സെറ്റപ്പ് ആകണം; നാട്ടുകാർക്ക് വേണ്ടിയാണ് ഗവണ്മെന്റ് ; വീണ്ടും ഷെയ്ൻ നിഗം

- Advertisement -[the_ad id="14637"]

പറയാനുള്ളത് പറയുമെന്നും , അതിനുള്ള അവകാശമുണ്ടെന്നും നടൻ ഷെയ്ൻ നിഗം .സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം .

‘ ഓരോത്തർക്ക് ഓരോ താല്പര്യങ്ങളും ഇഷ്ടങ്ങളുമുണ്ട്. നമ്മൾ ടാക്സ് കൊടുത്ത് ജീവിക്കുന്നവരാണ് , അപ്പോൾ ഒരാൾക്ക് ഇത് പറയാൻ അവകാശങ്ങളില്ലേ .അല്ലെങ്കിൽ രാജഭരണ സെറ്റപ്പ് ആകണം . അങ്ങനെ ആണെങ്കിൽ ശരിയാണ് . അവർ പറയുന്നത് കേട്ട് ജീവിക്കണം . ഇവിടെ ഡെമോക്രസി അല്ലേ , നമ്മൾ ചെറുപ്പം മുതൽ കേട്ട് ജീവിക്കുന്നതാണ് . നാട്ടുകാർക്ക് വേണ്ടിയാണ് ഈ ഗവണ്മെന്റ് . സർക്കാരിന് വേണ്ടിയല്ല നമ്മൾ ഈ പറയുന്ന പോലെ ജീവിക്കുന്നത് .അപ്പോൾ അത് അങ്ങനെയല്ലെങ്കിൽ നമ്മൾ പറയണ്ടേ ‘ – എന്നുമാണ് ഷെയ്ൻ നിഗം പറയുന്നത് .

ദിവസങ്ങൾക്ക് മുൻപാണ് ഉണ്ണി മുകുന്ദനെതിരെ അസഭ്യം കലർന്ന പരിഹാസം ഷെയ്ൻ നിഗം ഉന്നയിച്ചത് . അതിനെതിരെ ശക്തമായ വിമർശനവുമുണ്ടായി .നടി മഹിമാ നമ്പ്യരെ പരിഹസിക്കാൻ വേണ്ടി ഉണ്ണി മുകുന്ദനെയും അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ കമ്പനിയേയും ഷെയ്ൻ നി​ഗം ഇകഴ്‌ത്തി സംസാരിക്കുകയായിരുന്നു . ഉണ്ണി മുകുന്ദൻ-മഹിമാ നമ്പ്യാർ കോംമ്പോയെ പരിഹസിച്ചു കൊണ്ടായിരുന്നു ഷെയിൻ മോശം പരാമർശം നടത്തിയത്.

ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷൻ കമ്പനിയായ UMF-നെ അശ്ലീല ഭാഷയിൽ പ്രയോ​ഗിച്ചാണ് മഹിമാ നമ്പ്യരെ ഷെയിൻ പരിഹസിച്ചത്. ഈ സമയത്ത് അവതാരകയും മഹിമാ നമ്പ്യാരും അസ്വസ്ഥത പ്രകടിപ്പിക്കുന്നുമുണ്ട്. ഷെയിൻ പ്രയോ​ഗിച്ചത് വളരെ മോശം പദ പ്രയോ​ഗമാണ്, ലഹരി ഉപയോ​ഗിച്ചാണോ അഭിമുഖങ്ങളിൽ പങ്കെടുക്കുന്നത്, അച്ഛന്റെ പേരിന് കളങ്കം വരുത്തുന്നു എന്നിങ്ങനെ ഷെയ്ൻ നി​ഗത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ഒട്ടേറെ വിമർശനങ്ങളുണ്ടായി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts