the digital signature of the temple city

ദേശീയപാതയിൽ വീണ്ടും കാട്ടാനക്കൂട്ടം; വാഹനങ്ങൾ തടഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചു

തിരുവനന്തപുരം: കൊച്ചി ധനുഷ്‌കോടി ദേശീയപാതയ്‌ക്ക് സമീപം കാട്ടാനക്കൂട്ടം ഇറങ്ങി. ചെങ്കല്ലൂർ കുളിക്കാട് ഭാഗത്താണ് ആറ് കാട്ടാനകൾ ഇറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചത്.

- Advertisement - Guruvayoor image

റോഡിലേക്ക് ഇറങ്ങിയ കാട്ടാനക്കൂട്ടം വാഹനങ്ങൾ തടയുകയും ഗതാഗത കുരുക്കുണ്ടാക്കുകയും ചെയ്തു. ദേശീയപാതയിൽ ആനയിറങ്കൽ എസ് വളവിലും ആനക്കൂട്ടം നിലയുറപ്പിച്ചിരുന്നു.

മേഖലയിൽ 15 മിനിറ്റോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ ചക്കക്കൊമ്പനും ദേശീയപാതയിൽ ഇറങ്ങി ഗതാഗതം തടസപ്പെടുത്തിയിരുന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts