നിയമങ്ങൾ ലംഘിച്ച് അപകടം വിളിച്ചു വരുത്തുന്ന തരത്തിലുള്ള അഭ്യാസ പ്രകടനങ്ങൾ ഇന്ന് റോഡുകളിൽ കാണാം. സോഷ്യൽ മീഡിയയിൽ വൈറലാകുക എന്ന ലക്ഷ്യത്തോടെയാണ് വാഹനങ്ങൾ കൊണ്ടുള്ള ഇത്തരം അഭ്യാസങ്ങൾ. ബൈക്ക് സ്റ്റണ്ടുകളിൽ ജീവൻ പൊലിയുന്ന യുവാക്കളുടെ എണ്ണം ദിവസവും കൂടുകയാണ്. സമൂഹമാദ്ധ്യമങ്ങളിൽ കയ്യടി നേടാൻ സ്വന്തം ജീവൻ മാത്രമല്ല സഹയാത്രികരുടെ ജീവനും ഇവർ പണയപ്പെടുത്തുന്നു. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
തമിഴ്നാട്ടിലെ ട്രിച്ചിയിൽ കൊല്ലിടം പാലത്തിലാണ് ജീവൻ പണയം വെച്ചുകൊണ്ട് യുവാവിന്റെ അഭ്യാസ പ്രകടനം. റോഡിന് നടുവിൽ നിർമ്മിച്ചിരിക്കുന്ന ഡിവൈഡറിന് മുകളിലൂടെ ബൈക്ക് ഓടിക്കുകയാണ് യുവാവ്. സംഭവ സമയത്ത് റോഡിൽ വൻ ഗതാഗത തിരക്കുമുണ്ട്. റോഡിന്റെ രണ്ട് വശത്ത് കൂടെയും വാഹനങ്ങൾ സ്പീഡിൽ പോകുമ്പോഴാണ് നടുവിൽ സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിന് മുകളിലൂടെ യുവാവ് ബൈക്ക് ഓടിക്കുന്നത്.
சென்டர் மீடியன் மேல் இளைஞர் அட்டூழியம்… `ஒரு நொடி Slip ஆகிருந்தா அவ்ளோதான்’ – வைரலாகும் சாகசங்கள்#Trichy #Bike #KollidamBridge pic.twitter.com/pqMKknPrCd
— M.M.NEWS உடனடி செய்திகள் (@rajtweets10) May 26, 2024
“>
മെയ് 23-നാണ് സംഭവം. പെരുമ്പിടുക്ക് മുത്തരയ്യരുടെ ജന്മവാർഷികത്തോടനുബന്ധിച്ച് (മുത്തരായർ സത്യാവിഴ) സമുദായ അംഗങ്ങൾ ട്രിച്ചിയിൽ ബൈക്ക് റാലി നടത്തിയിരുന്നു. പോലീസിനെ വകവയ്‌ക്കാതെ നിരവധി യുവാക്കളാണ് നടുറോഡിൽ ബൈക്ക് സ്റ്റണ്ട് നടത്തിയത്. ഇതിനിടെയാണ് ഒരാൾ ഡിവൈഡറിന് മുകളിലൂടെയും വാഹനമോടിച്ചത്. ദൃശ്യങ്ങൾ വൈറലായതോടെ യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.