ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര നഗരിയിൽ യാത്രക്കാരോടുള്ള പെരുമാറ്റത്തിൻ്റെ അടിസ്ഥാനത്തിൽ മികച്ച 3 ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് കരുണ പുരസ്കാരവും 3001 രൂപയുടെ ക്യാഷ് അവാർഡും നല്കി കരുണ ഫൗണ്ടേഷൻ ആദരിച്ചു.
ഗുരുവായൂരിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരായ വി എൻ രാജേഷ്, പി കെ ഷറഫുദ്ദീൻ, മനോജ് വി എസ് എന്നിവരെയാണ് പുരസ്കാര ജേതാക്കളായി തിരഞ്ഞെടുത്തത്.
കരുണ ചെയർമാൻ കെ ബി. സുരേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചാവക്കാട് സർക്കിൾ ഇൻസ്പെക്ടർ എ പ്രതാപ് ചടങ്ങിൻ്റെ ഉൽഘാടനം നിർവ്വഹിച്ചു. അവാർഡ് ജേതാക്കൾക്ക് ഗുരുവായൂർ സി ഐ അജയ് കുമാർ കുമാർ പുരസ്കാരവും ഗുരുവായൂർ എസ് ഐ ഗിരി പി എസ് ക്യാഷ് അവാർഡും നൽകി.
കരുണ വൈസ് ചെയർമാൻ ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ, സെക്രട്ടറി സതീഷ് വാരിയർ, ഖജാൻജി സോമസുന്ദരം പിള്ള , ബഷീർ പൂക്കോട്, ജയൻ മേനോൻ, മനു കൃഷ്ണാനന്ദ്, ഫാരിദ ഹംസ, സാജിത മൊയ്നുദ്ദീൻ മുതലായവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.