the digital signature of the temple city

‘ഇന്ത്യയുടെ ഭാവി സാങ്കേതികവിദ്യയിൽ, ചുക്കാൻ പിടിക്കാൻ സംരംഭങ്ങളും’; പ്രശംസിച്ച് ഈസ് മൈ ട്രിപ്പ് സഹസ്ഥാപകൻ; മറുപടിയുമായി പ്രധാനമന്ത്രി

- Advertisement -[the_ad id="14637"]

ഈസ് മൈ ട്രിപ്പിന്റെ സഹസ്ഥാപകൻ റികാന്ത് പിറ്റിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ നേട്ടങ്ങളെയയും ഡിജിറ്റൽ സംരംഭങ്ങളെയും സംബന്ധിച്ച പരാമശം നടത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രശംസ.

ഡിജിറ്റൽ ഇന്ത്യക്ക് കീഴിലുള്ള സംരംഭങ്ങൾ സ്റ്റാർട്ടുപ്പുകൾക്ക് വളരാനുള്ള ഇന്ധനമായി മാറിയെന്നും 100-ാം സ്വാതന്ത്ര്യ​ദിനം ആഘോഷിക്കുന്ന 2047-ൽ ഇന്ത്യ വികസിതമാകുമെന്നും വികസിത ഭാരതത്തിന് ആക്കം കൂട്ടാൻ സ്റ്റാർട്ടപ്പുകൾക്ക് കഴിയുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

റികാന്ത് പറഞ്ഞത് വളരെ ശരിയാണെന്നും സ്റ്റാർട്ടപ്പുകൾക്ക് വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ നിർണായക പങ്ക് വഹിക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രി പ്രശംസിച്ചു. സ്റ്റാർട്ടപ്പുകൾക്ക് മികവ് പുലർത്താനുള്ള അവസരം നൽകുന്നത് തുടരുമെന്നും സ്റ്റാർട്ടപ്പുകൾക്ക് വളരാൻ അനുയോജ്യമായ ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിലും സംരംഭകർക്ക് തിളങ്ങാനുമുള്ള അവസരം നൽകുന്നതിലുമാണ് കേന്ദ്രത്തിന്റെ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Rightly stated by Rikant Pitti! StartUps will surely play pivotal role in building a ‘Viksit Bharat.’ Our focus is on augmenting this ecosystem and giving them the pedestal to shine. https://t.co/X9EsyrX81p

— Narendra Modi (@narendramodi) May 21, 2024

2018-ൽ രജിസ്റ്റർ ചെയ്ത 450 സ്റ്റാർട്ടപ്പുകളാണ് ഇന്ത്യയിലുണ്ടായിരുന്നത് എന്നാൽ ഇന്ന് ഒരു ലക്ഷത്തിലധികം സ്റ്റാർട്ടുപ്പുകളാണ് ഇന്ത്യയിലുള്ളത്. സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം അതിവേ​ഗം വളരുകയാണ്. 2015-ലെ ഡിജിറ്റൽ ഇന്ത്യ സംരംഭത്തോടെ രാജ്യത്ത് ഇന്റർനെറ്റ് ലഭ്യതയും വർദ്ധിച്ചു. ഇതും സ്റ്റാർട്ടപ്പുകളെ ഉത്തേജിപ്പിച്ചു. കേന്ദ്രം ആരംഭിച്ച ഭാരത് നെറ്റ് പദ്ധതി 2,50,000 ഗ്രാമങ്ങളിൽ‌ ഇന്റർനെറ്റ് ലഭ്യമാക്കി. സാങ്കേതികവിദ്യയുടെ കരങ്ങളിലാണ് ഇന്ത്യയുടെ ഭാവി. 2047-ന് മുൻപ് തന്നെ ഇന്ത്യ വികസിത രാജ്യമായി മാറുമെന്ന് ഉറപ്പുണ്ടെന്നുമായിരുന്നു റികാന്ത് പിറ്റിയുടെ പരാമർശം.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts