ഹരിയാനയിൽ നിർമ്മിച്ച കാൾ-ഗുസ്താഫ് M4 കയറ്റുമതി അടുത്ത വർഷം ആരംഭിക്കാൻ തീരുമാനം .സ്വീഡിഷ് പ്രതിരോധ സ്ഥാപനമായ സാബ് സ്വീഡന് പുറത്ത് നിർമ്മിക്കുന്ന ആദ്യത്തെ നിർമ്മാണ കേന്ദ്രമാണ് ഹരിയാനയിലെ ജജ്ജാറിലേത് .
100% നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി ലഭിച്ചതിന് ശേഷമാണ് സാബ് ഈ പുതിയ കമ്പനി സ്ഥാപിച്ചത് . 1976-ലാണ് ഇന്ത്യൻ സൈന്യത്തിൽ ടാങ്ക് വിരുദ്ധ ആയുധമായി കാൾ-ഗുസ്താഫ് അവതരിപ്പിച്ചത് . സ്വീഡനിലെ രാജാവുമായി കാൾ ഗുസ്താഫ് പതിനാറാമൻ എന്ന രാജാവിന്റെ പേരാണ് ഇതിന് നൽകിയിരിക്കുന്നത് .
M4 എന്ന ഏറ്റവും പുതിയ പതിപ്പിന് ഒരു മീറ്ററിൽ താഴെ നീളവും 7 കിലോഗ്രാം ഭാരവുമുണ്ട് . ഇന്ന്, സാബിന്റെ ഉടമസ്ഥതയിലുള്ള കാൾ-ഗുസ്താഫ് 40 രാജ്യങ്ങൾ ഉപയോഗിക്കുന്നു. അമേരിക്കക്കാർ ഇതിനെ M3A1 എന്ന് പുനർ നാമകരണം ചെയ്തിട്ടുണ്ട്. കനേഡിയൻ പട്ടാളക്കാർ ഇതിനെ കാൾ ജി എന്ന് വിളിക്കുമ്പോൾ, ഓസീസ് ഇതിനെ “ചാർലി ഗട്ട്സ് ആഷ്” എന്നും “ചാർലി സ്വീഡ്” എന്നും വിളിക്കുന്നു.
ഇന്ത്യയിൽ, സമാധാന പരിപാലന പ്രവർത്തനങ്ങൾക്കായി സൈന്യത്തെ വിന്യസിച്ചപ്പോഴും പിന്നീട് കാർഗിൽ യുദ്ധത്തിലും ശ്രീലങ്കയിൽ സൈന്യത്തെ വിന്യസിച്ചപ്പോഴും കാൾ-ഗുസ്താഫ് ഉപയോഗിച്ചു .പക്ഷേ, കശ്മീരിലെയും വടക്കുകിഴക്കൻ പ്രദേശങ്ങളിലെയും ഭീകര വിരുദ്ധ പ്രവർത്തനങ്ങളുടെ സമയത്താണ് ഇതിന്റെ വ്യാപകമായ ഉപയോഗം ആരംഭിച്ചത്.
“കാൾ-ഗുസ്താഫ് ഫലപ്രദമായ ആയുധമായിരുന്നു, പ്രത്യേകിച്ച് കോൺക്രീറ്റ് കെട്ടിടങ്ങൾക്കും ബങ്കറുകൾക്കും ഉള്ളിൽ ആക്രമണം നടത്തുമ്പോൾ,” സൈനിക വൃത്തങ്ങൾ പറഞ്ഞു. കാൾ-ഗുസ്താഫ് ഉണ്ടെങ്കിൽ മറ്റൊരു ആയുധം തേടേണ്ട ആവശ്യമില്ലായെന്നാണ് സൈനികർ പറയുന്നത്.