ഇൻസ്റ്റഗ്രാം റീലുകൾ തയ്യാറാക്കുക, പോസ്റ്റ് ചെയ്യുക, വൈറലാവാൻ ശ്രമിക്കുക എന്നത് ഇന്നത്തെ കാലത്ത് പലരുടേയും ഹോബിയാണ്. ഒരു റീലുണ്ടാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ പൊലീസ് കേസ് ക്ഷണിച്ചുവരുത്തിയ, ബിഹാറിൽ നിന്നുള്ള അദ്ധ്യാപികയാണ് ഇന്റർനെറ്റ് ലോകത്തെ പുതിയ ചർച്ചാവിഷയം.
ഉത്തരക്കടലാസ് മൂല്യനിർണയം നടത്തുന്ന ക്ലാസ് റൂമിലെ രംഗം പങ്കുവച്ചതോടെയാണ് അദ്ധ്യാപിക വെട്ടിലായത്. ലൈക്കുകൾ വാരിക്കൂട്ടുമെന്ന് പ്രതീക്ഷിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ആഗ്രഹിച്ച പോലെ വൈറലായെങ്കിലും കേസായി മാറുകയായിരുന്നു.
पीपीयू एग्जाम का कॉपी जांचने का रील्स इंस्टाग्राम पर वायरल, मैडम पर FIR दर्ज। pic.twitter.com/GlnZhH4Yuk
— छपरा जिला (@ChapraZila) May 26, 2024
രണ്ട് വീഡിയോകളാണ് അദ്ധ്യാപിക പങ്കുവച്ചത്. ഇരുവീഡിയോകളിലും ഉത്തരക്കടലാസ് പരിശോധിക്കുന്നതാണ് പ്രമേയം. എന്നാൽ പേപ്പർ പരിശോധിക്കാനെടുത്ത അദ്ധ്യാപിക അത് വായിക്കുക പോലും ചെയ്യാതെ മാർക്ക് നൽകുന്നതാണ് വീഡിയോയിലുള്ളത്. സമീപം മറ്റ് അദ്ധ്യാപകർ ഇരിക്കുന്നതും അവർ ഉത്തരപേപ്പർ മൂല്യനിർണയം നടത്തുന്നതും കാണാം.
पीपीयू एग्जाम का कॉपी जांचने का रील्स इंस्टाग्राम पर वायरल, मैडम पर FIR दर्ज। pic.twitter.com/pv14DIwKsA
— Educators of Bihar (@BiharTeacherCan) May 26, 2024
സംഗതി വൈറലായതോടെ അദ്ധ്യാപികയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്നാണ് വീഡിയോ റീപോസ്റ്റ് ചെയ്തുകൊണ്ടുള്ള സോഷ്യൽ മീഡിയ പേജിൽ പരാമർശിക്കുന്നത്. എന്നാൽ വീഡിയോയുടെ ആധികാരികത ഇതുവരെയും ഉറപ്പുവരുത്താനായിട്ടില്ല. അദ്ധ്യാപിക ആരാണ്, എവിടെ നടന്ന സംഭവമാണ്, കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടോ എന്നീ കാര്യങ്ങൾ ഇതുവരെയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും ”ഉത്തരം വായിക്കാതെ മാർക്ക് നൽകുന്ന അദ്ധ്യാപിക” ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുകയാണ്.