the digital signature of the temple city

അയോദ്ധ്യ രാമക്ഷേത്രത്തിന് പിന്നാലെ , 70 നിലകളിൽ അംബരചുംബിയായ ക്ഷേത്രം വൃന്ദാവനിൽ

- Advertisement -[the_ad id="14637"]

അയോദ്ധ്യ രാമക്ഷേത്രത്തിന് പിന്നാലെ ഉത്തർപ്രദേശിൽ വീണ്ടും അംബരചുംബിയായ ക്ഷേത്രമൊരുങ്ങുന്നു . ഹിന്ദു പുരാണങ്ങളിൽ പുണ്യഭൂമി എന്നറിയപ്പെടുന്ന വൃന്ദാവൻ നഗരിയിലാണ് 70 നിലകളിൽ ആകാശം മുട്ടെ ഉയരമുള്ള ക്ഷേത്രം ഒരുങ്ങുന്നത് . ക്ഷേത്ര നിർമ്മാണത്തിനുള്ള പദ്ധതികൾ അനാച്ഛാദനം ചെയ്തു. വിനോദസഞ്ചാരത്തെ ശക്തിപ്പെടുത്തുന്നതും , ഒപ്പം ഭക്തർക്ക് ഭക്തിയുടെ ഉയർന്ന തലം നൽകുന്നതുമാകും പുതിയ തീരുമാനം .

വൃന്ദാവൻ പൈതൃക മന്ദിരം അല്ലെങ്കിൽ വൃന്ദാവൻ ചന്ദ്രോദയ മന്ദിർ എന്നറിയപ്പെടുന്ന നിർദിഷ്ട ക്ഷേത്രം ഈ മേഖലയിലെ ഏറ്റവും ഉയരം കൂടിയ നിർമിതികളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് തീർഥാടകർക്ക് വിശ്വാസത്തിന്റെയും ഭക്തിയുടെയും വെളിച്ചമായി വർത്തിക്കുന്ന വൃന്ദാവനത്തിന് ഇത് കൂടുതൽ മാറ്റേകും . റിപ്പോർട്ടുകൾ അനുസരിച്ച് ഏകദേശം 80 മില്യൺ ഡോളർ ആണ് അതായത് 668.64 കോടി രൂപയാണ് നിർമ്മാണത്തിന് ചെലവ് വരിക.

വൃന്ദാവൻ ഹെറിറ്റേജ് ടവറിലെ നാല് പ്രധാന ക്ഷേത്രങ്ങളും മറ്റ് മൂന്ന് ക്ഷേത്രങ്ങളും ശ്രീല പ്രഭുപാദയ്‌ക്ക് സമർപ്പിച്ചിരിക്കുന്ന സ്മാരകവും ഉൾപ്പെടെ അഷ്ടഭുജാകൃതിയിലാകും രൂപകൽപ്പന . വിശാലമായ ക്ഷേത്ര സമുച്ചയത്തിൽ നിരവധി സൗകര്യങ്ങളും ഉൾക്കൊള്ളുന്നു. ഒരേസമയം 3,000 കാറുകൾ വരെ ഉൾക്കൊള്ളാൻ കഴിയുന്ന മൾട്ടി ലെവൽ പാർക്കിംഗ് അടക്കം ഇവിടെ ഒരുക്കും .

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts