the digital signature of the temple city

അമ്മയുടെ ഒത്താശയോടെ ഒമ്പത് വയസുകാരിയെ​ പീഡിപ്പിച്ച കേസ്; രണ്ടാനച്ഛന് 80 വർഷവും അമ്മയ്‌ക്ക് 3 വർഷവും തടവ്

- Advertisement -[the_ad id="14637"]

പാലക്കാ‌ട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 80 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കുറ്റകൃത്യത്തിന് കൂട്ടുനിന്ന അമ്മയ്‌ക്ക് മൂന്ന് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പാലക്കാട് പട്ടാമ്പി പോക്സോ അതിവേ​ഗ കോടതി ജഡ്‍ജി രാമു രമേശ് ചന്ദ്രഭാനുവാണ് ശിക്ഷ വിധിച്ചത്.

പ്രതികളിൽ നിന്ന് ഈടാക്കുന്ന പിഴത്തുക കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. സർക്കിൾ ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടന്നത്. അമ്മയുടെ ഒത്താശയോടെയാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസിൽ 17 സാക്ഷികളെയാണ് ഇതുവരെ വിസ്തരിച്ചത്. 23 രേഖകൾ ഹാജരാക്കുകയും ചെയ്തു.

കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒമ്പതു വയസുകാരിയെ 45 വയസുകാരനായ പ്രതി വീട്ടിൽവച്ച് അമ്മയുടെ അറിവോടെ ലൈം​ഗികാതിക്രമം നടത്തുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts