the digital signature of the temple city

വേദനാജനകം; ഡൽഹി ആശുപത്രി തീപിടിത്തത്തിൽ കുരുന്നുകളുടെ ജീവൻ നഷ്ടമായ സംഭവം; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

- Advertisement -[the_ad id="14637"]

ന്യൂഡൽഹി : ഡൽഹിയിലെ വിവേക് ​​വിഹാറിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് അദ്ദേഹം അനുശോചിച്ചത്.

ഡൽഹിയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തം വളരെയധികം ഹൃദയഭേദകമാണ്. കുഞ്ഞുങ്ങളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

The fire tragedy at a hospital in Delhi is heart-rending. My thoughts are with the bereaved families in this incredibly difficult time. I pray that those injured recover at the earliest.

— Narendra Modi (@narendramodi) May 26, 2024

ഡൽഹിയിലെ വിവേക് വിഹാർ ബേബി കെയർ ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ഏഴ് നവജാത ശിശുക്കളാണ് പൊള്ളലേറ്റ് മരിച്ചത്. മൂന്ന് നില കെട്ടിടത്തിലായിരുന്നു തീപിടിത്തം. പരിക്കേറ്റ കുഞ്ഞുങ്ങൾ വെന്റിലേറ്ററിൽ തുടരുകയാണ്. ഓക്സിജൻ സിലിണ്ടറുകൾ തുടർച്ചയായി പൊട്ടിത്തെറിച്ചത് രക്ഷാപ്രവർത്തനത്തിന് തടസമായിരുന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts