- Advertisement -[the_ad id="14637"]
മുംബൈ: മഹാരാഷ്ട്രയിലെ ഏറ്റവും ചൂടേറിയ നഗരമായി അകോല. കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) കണക്കുകൾ പ്രകാരം കഴിഞ്ഞ രണ്ട് ദിവസമായി 45 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടുത്തെ ഉയർന്ന താപനില.
അകോലയിലെ ഉഷ്ണതരംഗ സാഹചര്യങ്ങൾ കണക്കിലെടുത്ത് കളക്ടർ അജിത് കുംഭാർ മെയ് 31 വരെ 144 പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പൊതുയോഗങ്ങളും നിരോധിച്ചു.
വിദർഭ മേഖലയിലുളള അകോലയിൽ വെള്ളിയാഴ്ച പരമാവധി താപനില 45.8 ഡിഗ്രി സെൽഷ്യസും ശനിയാഴ്ച 45.6 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
തൊഴിലാളികൾക്ക് ആവശ്യമായ കുടിവെള്ളവും ഫാനുകളും ഒരുക്കണമെന്നും സ്വകാര്യ കോച്ചിംഗ് ക്ലാസുകൾ ഉച്ചയ്ക്ക് ശേഷം നടത്തരുതെന്നും കലക്ടർ ഉത്തരവിൽ നിർദ്ദേശിച്ചു.