the digital signature of the temple city

മലപ്പുറത്ത് 60 അടി താഴ്ചയുള്ള കിണറ്റിലെ വെള്ളവും , 16 റിങ്ങുകളും താഴ്ന്നുപോയി

മലപ്പുറം : 60 അടി താഴ്ചയുള്ള കിണറ്റിലെ വെള്ളവും 16 റിങ്ങുകളും താഴ്ന്നുപോയി. മഞ്ചേരി ∙പയ്യനാട് കുട്ടിപ്പാറയിൽ പഴൂക്കര വിജയന്റെ വീടിനു സമീപത്തെ കിണറ്റിലെ വെള്ളവും റിങ്ങുകളുമാണ് അപ്രത്യക്ഷമായത്. വെള്ളത്തിന്റെ മണ്ണ് നിറഞ്ഞനിലയിലാണ്. കഴിഞ്ഞ ദിവസം രാവിലെ വെള്ളമെടുക്കാൻ നോക്കിയപ്പോഴാണ് വെള്ളവും റിങ്ങുകളും കാണാതായത് കണ്ടത്.

- Advertisement - Guruvayoor image

കിണറ്റിൽ ഒരു മീറ്റർ താഴ്ചയിൽ വെള്ളം ഉണ്ടായിരുന്നു. വെള്ളം പമ്പ് ചെയ്തിരുന്ന മോട്ടർ ഭൂമിക്കടിയിൽപെട്ടു. ഏകദേശം 30 വർഷം പഴക്കമുള്ള ഏതു വേനലിലും വറ്റാത്ത കിണർ ആണിത് . ജല അതോറിറ്റിയുടെ പൈപ്പ് വെള്ളത്തെയാണ് നിലവിൽ വീട്ടുകാർ ആശ്രയിക്കുന്നത്. റവന്യു വകുപ്പ് അധികൃതർ സ്ഥലം പരിശോധിച്ചു. ജിയോളജി വിഭാഗത്തിനും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts