the digital signature of the temple city

‘ഭാരതത്തിന് അഭിമാനം’; പായൽ കപാഡിയയെ അഭിനന്ദിച്ച് പ്രധാനമന്ത്രി; സന്തോഷം പങ്കുവെച്ച് സംവിധായിക

- Advertisement -[the_ad id="14637"]

‍‍ഡൽഹി: “ഓൾ വി ഇമാജിൻ ആസ് ലൈറ്റ്” എന്ന ചിത്രത്തിലൂടെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ ചലച്ചിത്രകാരി എന്ന നേട്ടം കൈവരിച്ചതിന് പിന്നാലെ പായൽ കപാഡിയയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിന്ദി, മലയാളം ഭാഷകളിലായി ഒരുക്കിയ ചിത്രത്തിൽ മലയാളി അഭിനേത്രികളായ കനി കുസൃതിയും ദിവ്യ പ്രഭയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. പായൽ കപാഡിയ ഭാരതത്തിന്റെ അഭിമാനമാണെന്നും ചലച്ചിത്ര മേഖലയിലുള്ളവർക്ക് പ്രചോദനമാണെന്നും പ്രധാനമന്ത്രി പ്രശംസിച്ചു.

” ‘ഓൾ വി ഇമാജിൻ അസ് ലൈറ്റ്’ എന്ന സിനിമയിലൂടെ 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് നേടിയ പായൽ കപാഡിയയുടെ ചരിത്രപരമായ നേട്ടത്തിൽ ഭാരതം അഭിമാനിക്കുന്നു. എഫ്‌ടിഐഐയുടെ പൂർവ വിദ്യാർത്ഥിയായ കപാഡിയയുടെ ശ്രദ്ധേയമായ കഴിവ് ആഗോള വേദിയിൽ തിളങ്ങുന്നു. ഇത് ഭാരതത്തിന്റെ സമ്പന്നമായ സർഗ്ഗാത്മകതയുടെ ഒരു നേർക്കാഴ്ച കാഴ്ചയാണ്. ഈ അഭിമാനകരമായ അംഗീകാരം അവരുടെ അസാധാരണമായ കഴിവുകളെ പ്രദർശിപ്പിക്കുക മാത്രമല്ല, പുതിയ തലമുറയിലെ ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു”- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

Thank you so much for your kind words of appreciation.

Your encouragement means a lot to me. https://t.co/ruGMtFj3dX

— Payal Kapadia (@PayalKapadial) May 26, 2024

“>

പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ട് പായൽ കപാഡിയയും രം​ഗത്തെത്തി. “അഭിനന്ദന വാക്കുകൾക്ക് വളരെയധികം നന്ദി. എന്നെ സംബന്ധിച്ചിടത്തോളം താങ്കളിൽ നിന്നും ലഭിക്കുന്ന പ്രോത്സാഹനം എനിക്ക് ഏറെ മൂല്യമുള്ളതാണ്”- പ്രധാനമന്ത്രിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പായൽ കപാഡിയ പറഞ്ഞു.

 

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts