the digital signature of the temple city

ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ചിറകിൽ പക്ഷി വന്നിടിച്ചു; സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി ഇറക്കി

ന്യൂഡൽഹി: ടേക്ക് ഓഫ് ചെയ്യുന്നതിനിടെ സ്പൈസ് ജെറ്റ് വിമാനത്തിൽ പക്ഷി വന്നിടിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി ഇറക്കി. രാവിലെ 10.30 ഓടെ പറന്നുയർന്ന വിമാനമാണ് 11 മണിയോടെ ഇറക്കിയത്. ഡൽഹിയിൽ നിന്ന് ലേയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് പക്ഷി വന്നിടിച്ചത്.

- Advertisement - Guruvayoor image

പക്ഷി ഇടിച്ചതിനെ തുടർന്ന് തിരികെ ഡൽഹിയിലേക്ക് മടങ്ങുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായി വിമാനത്താവള അധികൃതർ അറിയിച്ചു. വിമാനത്തിന്റെ അടിയന്തര ലാൻഡിം​ഗിനെ തുടർന്ന് ഉച്ചയ്‌ക്ക് 12.20-ന് ലേയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്താനിരുന്ന വിമാനവും റദ്ദാക്കി.

വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയത് ലേ വിമാനത്താവളത്തിലെത്തിയ യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി. യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിക്കുകയും ജീവനക്കാരുമായി വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തത് സംഘർഷാവസ്ഥ സൃഷ്ടിച്ചു

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts