ഏഷ്യ ൻ സീനിയർ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി ജീംനാസ്റ്റ് ദീപാ കർമാക്കർ. 30-കാരി 13.566 പോയിൻ്റ് നേടിയാണ് ഉസ്ബെക്കിസ്ഥാനിൽ ചരിത്രം കുറിച്ചത്. ഉത്തര കൊറിയയുടെ കിം സൺ ഹ്യാങ്, ജോ ക്യോങ് ബ്യോൾ എന്നിവരെയാണ് ഇന്ത്യൻ ജിംൻസ്റ്റിക് താരം മറികടന്നത്. ഇരുവരും യഥാക്രമം വെള്ളി, വെങ്കല മെഡലുകൾ നേടി.
2016 റിയോ ഒളിമ്പിക്സിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനാണ് ദീപാ കർമാക്കറിന് കഴിഞ്ഞത്. എന്നാൽ ഇതേ ഇവൻ്റിന് 2015 ൽ വെങ്കലം നേടാൻ ദീപയ്‌ക്ക് സാധിച്ചിരുന്നു. 2015ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ അശിഷ് കുമാറിന് വ്യക്തിഗത ഫ്ലോർ എക്സർസൈസ് ഇനത്തിൽ വെങ്കല മെഡൽ നേടിയിരുന്നു. ഉത്തേജക മരുന്ന് പരിശോധനയിൽ പിടിക്കപ്പെട്ട ദീപ 21 മാസത്തെ സസ്പെൻഷന് ശേഷമാണ് അടുത്തിടെയാണ് കളത്തിലേക്ക് തിരികെയെത്തിയത്.