the digital signature of the temple city

സമ്മതിദാന അവകാശം രേഖപ്പെടുത്തിയതിന് സർട്ടിഫിക്കറ്റ്; ബിജെപി വീണ്ടും അധികാരത്തിൽ എത്തുമെന്ന് എസ് ജയശങ്കർ

- Advertisement -[the_ad id="14637"]

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ‍ഡൽഹിയിലാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്. തന്റെ പോളിം​ഗ് ബൂത്തിലെ ആദ്യ പുരുഷ വോട്ടറായതിനാൽ, എസ് ജയശങ്കറിന് വോട്ട് ചെയ്തതിന്റെ സർട്ടിഫിക്കറ്റും ലഭിച്ചു. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തു.

ഒരിക്കൽ കൂടി ഡൽഹിയിലെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണക്കുമെന്ന ഉറപ്പുണ്ടെന്ന് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം എസ് ജയശങ്കർ പറഞ്ഞു. ഡൽഹിയിലെ എല്ലാ വോട്ടർമാരും തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. തെരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിൽ എത്തുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൽഹിയിലെ ഏഴ് മണ്ഡലങ്ങൾ ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിലെ 58 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതിനോടൊപ്പം

ഒഡിഷയിലെ 42 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും നടക്കും. ഡല്‍ഹിക്ക് പുറമെ ബിഹാര്‍, ഹരിയാന, ഝാര്‍ഖണ്ഡ് , ഒഡിഷ, ഉത്തർപ്രദേശ് ,പശ്ചിമബം​ഗാൾ, ജമ്മുകശ്മീർ എന്നിവിടങ്ങളിലുമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ ഘട്ടത്തിൽ 889 സ്ഥാനാർത്ഥികളാണ് ‌ജനവിധി തേടുന്നത്.

Cast my vote in New Delhi this morning.

Urge all voting today to turnout in record numbers and vote in this sixth phase of the elections. pic.twitter.com/FJpskspGq9

— Dr. S. Jaishankar (Modi Ka Parivar) (@DrSJaishankar) May 25, 2024

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts