the digital signature of the temple city

പ്രേക്ഷക ഹൃദയങ്ങളിൽ തലവൻ; ഷൂട്ടിംഗ് ലൊക്കേഷനിൽ വിജയാഘോഷവുമായി ആസിഫ് അലി

- Advertisement -[the_ad id="14637"]

ബിജു മേനോൻ -ആസിഫ് അലി കോംബോയിൽ പുറത്തിറങ്ങിയ ചിത്രമാണ് തലവൻ. ആദ്യ ദിനം തന്നെ മികച്ച പ്രതികരണം നേടി കളക്ഷനിൽ മുന്നേറുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയം ആഘോഷമാക്കുകയാണ് ആസിഫ് അലിയും സുഹൃത്തുക്കളും. ആസിഫിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെയാണ് തലവന്റെ വിജയവും ആഘോഷിച്ചത്. ബി​ഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ​പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ജിസ് ജോയ് സംവിധാനം ചെയ്ത ഇൻവേസ്റ്റി​ഗേഷൻ ത്രില്ലർ ചിത്രമാണ് ​തലവൻ. ആസിഫ് അലിയുടെയും ബിജു മേനോന്റെയും അഭിനയം ഒന്നിനൊന്ന് മെച്ചമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. രണ്ട് പോലീസുകാർക്കിടിയിലുള്ള ഈ​ഗോയും ശത്രുതയും വാശിയുമൊക്കെയാണ് ചിത്രം പറയുന്നത്. ഈ കഥാപാത്രങ്ങളുടെ ഇടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.

ദിലീഷ് പോത്തൻ, കോട്ടയം നസീർ എന്നിവരും തലവനിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മിയ, അനുശ്രീ എന്നിവരാണ് ചിത്രത്തിലെ നായികമാർ. മലബാറിലെ നാട്ടിൻപുറത്തെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ

സൂപ്പർഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച കാവ്യ ഫിലിം കമ്പനിയാണ് ആസിഫിന്റെ പുതിയ ചിത്രം നിർമിക്കുന്നത്. വൻ ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ജോഫിൻ ടി ചാക്കോയാണ് സംവിധാനം ചെയ്യുന്നത്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്‌ക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ രചിക്കുന്നത്.

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ ‘ദി പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ഈ ചിത്രം കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിലായി വേണു കുന്നപ്പിള്ളിയും ആന്റോ ജോസഫും ചേർന്നാണ് നിർമിക്കുന്നത്. ‘മാളികപ്പുറം’, ‘2018’ എന്നീ വിജയ ചിത്രങ്ങൾക്കും റീലീസിന് തയ്യാറെടുക്കുന്ന ‘ആനന്ദ് ശ്രീബാല’ക്കും ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. എറണാകുളം ഫോർട്ട് കൊച്ചി സിഎസ്ഐ ഹെറിറ്റേജ് ബംഗളോയിൽ വെച്ചായിരുന്നു ചിത്രത്തിന്റെ പൂജ. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ അനശ്വര രാജനും മനോജ് കെ ജയനുമാണ് അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: അപ്പു പ്രഭാകർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സംഗീതം: രാഹുൽ രാജ്, കലാസംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ , പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്‌, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, അസിസ്റ്റന്റ് ഡയറക്ടേർസ്: സുമേഷ് കെ സുരേശൻ, Fr വിനീഷ് മാത്യു, രോഹൻ മിഥ്വിഷ്, ആദർശ് എ നായർ, സംഘട്ടനം: ഫീനിക്സ് പ്രഭു, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: ഓൾഡ്മങ്ക്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts